»   » ഒളിക്യാമറ, രമ്യയുടെ കുളി മുടക്കുന്നു.

ഒളിക്യാമറ, രമ്യയുടെ കുളി മുടക്കുന്നു.

Posted By:
Subscribe to Filmibeat Malayalam
Remya Nambeesan
സിനിമയില്‍ നടിമാര്‍ക്കു കുളിക്കാന്‍ പ്രശ്‌നമില്ല. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ശരിക്കൊന്നു കുളിക്കാന്‍ പോലും പറ്റാതെ വിഷമിക്കുകയാണ് നമ്മുടെ നായികമാര്‍. കാരണം ഒളി ക്യാമറ തന്നെ. ഇക്കാര്യം തുറന്നു പറയുന്നത് നടി രമ്യാ നമ്പീശനാണ്.

പേടിയോടെയാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് രമ്യ പറയുന്നു. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഹോട്ടലിലായിരിക്കും താമസിക്കുക. അവിടെ മനസമാധാനത്തോടെ കുളിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. ഇരുട്ടത്താണ് പലപ്പോഴും കുളിക്കുന്നത്. എന്നാല്‍ അതുപോലും ഇപ്പോള്‍ പറ്റാതെയായിരിക്കുന്നു. ഇരുട്ടില്‍ പോലും ചിത്രീകരിക്കാന്‍ പറ്റുന്ന കാമറകള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ടെന്നതുതന്നെ.

നടിമാരുടെ രഹസ്യങ്ങള്‍ കണ്ടെത്തുക എന്നത് പണ്ടേയുള്ള ഏര്‍പ്പാടാണ്. അവര്‍ ഉറങ്ങുന്നതും കുളിക്കുന്നതുമെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകവും. പലരും കുടുങ്ങുന്നത് ഹോട്ടലിലെ താമസത്തിനിടയിലാണ്. ഒളികാമറകള്‍ എവിടെയാണ് ഞരമ്പുരോഗികള്‍ സ്ഥാപിക്കുക എന്ന് അറിയില്ല. അതുകൊണ്ട് പലരും സ്ഥിരമായി ഒരേ ഹോട്ടലില്‍ ഒരേ മുറിയില്‍ തന്നെയാണ് താമസിക്കുന്നത്.

നടിമാരുടെ ഗ്ലാമര്‍ സീനുകള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. കുടുംബചിത്രങ്ങളിലൊക്കെ അഭിനയിക്കുന്നവരുടെ ശരീരത്തിന്റെ ചെറിയൊരു ഭാഗം കാണാന്‍ വേണ്ടി റിസര്‍ച്ച് ചെയ്യുന്നവര്‍ വരെ ധാരാളമാണ്. ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയെടുത്താല്‍ ഇക്കാര്യം വ്യക്തമാകും. അങ്ങനെയുള്ള ലോകത്ത് ജീവിക്കാന്‍ കഷ്ടപ്പെടുന്നത് നമ്മുടെ നടിമാര്‍ തന്നെ. തമിഴിലെയും ഹിന്ദിയിലെയും പല നടിമാരുടെയും കിടപ്പറസീനുകള്‍ ഹോട്ടലുകളില്‍ നിന്നു പകര്‍ത്തിയാണ് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്നത്. അങ്ങനെയൊരു പേടിയുള്ളതുകൊണ്ടാണ് രമ്യാ നമ്പീശന്‍ ഇക്കാര്യം പറയുന്നത്.

എന്നാല്‍ ചില നടിമാര്‍ക്ക് കാമറയ്ക്കു മുന്‍പില്‍ കുളിക്കാന്‍ ഒരു മടിയും ഉണ്ടാകാറില്ല. കേരള അതിര്‍ത്തി വിട്ട് തമിഴ്‌നാട്ടിലെത്തിയാല്‍ എങ്ങനെ വേണമെങ്കിലും അഭിനയിക്കുന്നവരാണ് പല നടിമാരും.

English summary
Spy camera, Ramya Nambeesan hesitate to bath from Hotels

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam