twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂടുതല്‍ പേര്‍ രാജിവെക്കും! ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല: രമ്യാ നമ്പീശന്‍

    By Midhun
    |

    ദിലീപിനെ തിരിച്ചെടുക്കാനുളള അമ്മ സംഘടനയുടെ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് ഡബ്യൂസിസി അംഗങ്ങളായിരുന്നു ഇന്നലെ രാജിവെച്ചിരുന്നത്. നടിമാരായ റിമ കല്ലിങ്കല്‍, ഭാവന,രമ്യാ നമ്പീശന്‍,ഗീതു മോഹന്‍ദാസ് തുടങ്ങിയവരായിരുന്നു ഇന്നലെ ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പേജിലൂടെ രാജി പ്രഖ്യാപിച്ചിരുന്നത്. രാജിവെക്കാനുളള കാരണവും ഡബ്യൂസിസി ഫേസ്ബുക്ക് പേജിലൂടെ നാല് നടിമാരും അറിയിച്ചിരുന്നു.

    രാജി തീരുമാനം സംബന്ധിച്ച് ഡബ്യൂസിസിയില്‍ ഭിന്നതയില്ല! തുറന്നുപറഞ്ഞ് വിധു വിന്‍സെന്റ് രാജി തീരുമാനം സംബന്ധിച്ച് ഡബ്യൂസിസിയില്‍ ഭിന്നതയില്ല! തുറന്നുപറഞ്ഞ് വിധു വിന്‍സെന്റ്

    അമ്മയുടെ നടപടിക്കെതിരെ നടി റിമാ കല്ലിങ്കല്‍ നേരത്തെ തന്നെ രാജി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഭാവനയും രാജിവെക്കുകയാണെന്ന് ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്. അമ്മയില്‍ നിന്നും രാജിവെക്കുകയാണെന്നും ഇപ്പോഴത്തെ സാഹചര്യങ്ങളോടുളള നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നുമാണ് നടി രമ്യാ നമ്പീശന്‍ പോസ്റ്റില്‍ പറഞ്ഞത്. ഇപ്പോഴിതാ സംഘടനയില്‍ നിന്നും കൂടുതല്‍ പേര്‍ രാജിവെക്കുകയാണെന്ന് കൂടി അറിയിച്ചിരിക്കുകയാണ് രമ്യാ നമ്പീശന്‍.

    താരസംഘടനയുടെ തീരുമാനം

    താരസംഘടനയുടെ തീരുമാനം

    പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാനായിരുന്നു ഇത്തവണത്തെ അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്നതെങ്കിലും ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനമായിരുന്നു ശ്രദ്ധേയമായിരുന്നത്. യോഗത്തില്‍ നടി ഊര്‍മ്മിള ഉണ്ണി അടക്കമുളളവര്‍ ദിലീപിനെ പിന്തുണച്ച് എത്തിയതോടെയായിരുന്നു മറ്റു താരങ്ങളും നടനെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നത്. ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത് നിയമപരമല്ലാതെയായിരുന്നുവെന്ന് ഇടവേള ബാബു അടക്കമുളള ഭൂരിഭാഗം താരങ്ങളും അഭിപ്രായപ്പെട്ടു. ദിലീപിനെതിരെ മുന്‍പെടുത്ത തീരുമാനം നിലനില്‍ക്കില്ലെന്ന് അറിയിച്ചതോടെയാണ് നടന് സംഘടനയിലേക്ക് തിരിച്ചുവരാനുളള അവസരം ഒരുങ്ങിയിരുന്നത്.

    ദിലീപിന്റെ തിരിച്ചുവരവ്

    ദിലീപിന്റെ തിരിച്ചുവരവ്

    നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടതോടെയായിരുന്നു നേരത്തെ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നത്. കേസില്‍ നിന്നും ജാമ്യമെടുത്ത് തിരിച്ചുവന്നതോടെ സിനിമാ രംഗത്ത് സജീവമായിരുന്നു ദിലീപ്. കേസില്‍ പുരോഗതിയൊന്നുമില്ലാത്ത ഘട്ടത്തിലാണ് ദിലീപിന് താരസംഘടനയിലേക്കുളള തിരിച്ചുവരവിന് അവസരമൊരുങ്ങിയിരിക്കുന്നത്.

    ഡബ്യൂസിസി

    ഡബ്യൂസിസി

    ദിലീപിനെ തിരിച്ചെടുക്കാനുളള താരസംഘനയുടെ തീരുമാനത്തിനെതിരെ ആദ്യം വിമര്‍ശനവുമായി എത്തിയിരുന്നത് ഡബ്യൂസിസി തന്നെയായിരുന്നു. അമ്മ സംഘടന എന്തിനായിരുന്നു ദിലിപിനെ പുറത്താക്കിയതെന്നും അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ ഭാഗമല്ലേ എന്നൊക്കയുളള ചോദ്യങ്ങളിലൂടെയായിരുന്നു ഡബ്യൂസിസി വിമര്‍ശനവുമായി എത്തിയിരുന്നത്. ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ വിമശനാത്മാകമായ എഴ് ചോദ്യങ്ങളുമായിട്ടായിരുന്നു ഡബ്യൂസിസി തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി എത്തിയിരുന്നത്. പ്രസക്തമായ ഏഴ് ചോദ്യങ്ങള്‍ക്കൊപ്പം തികച്ചും സ്ത്രീവിരുദ്ധമായ സംഘടനയുടെ തീരുമാനത്തെ അപലപിക്കുന്നുവെന്നും ഞങ്ങളുടെ കൂട്ടായ്മ എന്നും അവള്‍ക്കൊപ്പമാണ് ഉണ്ടാവുകാ എന്നുമാണ് ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

    നടിമാരുടെ രാജി

    നടിമാരുടെ രാജി

    താരസംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 27നായിരുന്നു നടിമാര്‍ രാജിപ്രഖ്യാപനവുമായി എത്തിയിരുന്നത്. ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റ് വഴി നടിമാരായ ഭാവന,റിമ കല്ലിങ്കല്‍,രമ്യാ നമ്പീശന്‍,ഗീതു മോഹന്‍ദാസ്‌ തുടങ്ങിയവരായിരുന്നു അമ്മയില്‍ നിന്നും രാജിവെക്കുകയാണെന്ന് അറിയിച്ചത്. ഇപ്പോള്‍ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശന്മാണെന്ന് ഞാന്‍ കരുതുന്നില്ല എന്നായിരുന്നു രാജിപ്രഖ്യാപിച്ച് റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല ഞാന്‍ അമ്മ വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ ആത്മാഭിമാനത്തോടെ തുടരാനുളള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണെന്നാണ് റിമ കല്ലിങ്കല്‍ പറയുന്നു.

    കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് രമ്യാ നമ്പീശന്‍

    കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് രമ്യാ നമ്പീശന്‍

    ഫേസ്ബുക്ക് പോസ്റ്റ് വഴിയുളള രാജിപ്രഖ്യാപനത്തിനു പിന്നാലെ അമ്മയില്‍ നിന്നും കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നടി രമ്യാ നമ്പീശന്‍. "നിരുത്തരവാദപരമായ തീരുമാനം ഒരു സംഘടന എടുക്കാമോ എന്നാണ് എന്റെ ചോദ്യം. അവിടെ നിന്ന് പോരാടിയിട്ട് കാര്യമില്ല എന്ന ബോധ്യത്തിന്റെ പുറത്താണ് രാജിവെച്ചത്. ഇപ്പോള്‍ വ്യക്തിപരമായാണ് നാലുപേര്‍ രാജിവെച്ചത്. വഴിയേ കൂടുതല്‍ പേര്‍ ഈയൊരു രാജിയിലേക്ക് വരുമെന്ന് തന്നെയാണ് ഇപ്പോള്‍ പറയാനുളളത്. രമ്യാ നമ്പീശന്‍ പറഞ്ഞു. ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ഡബ്യൂസിസിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ രമ്യാ നമ്പീശന്‍ പ്രതീകരിച്ചു.

    അമ്മയ്ക്കും ഡബ്ലുസിസിക്കും എട്ടിന്റെ പണിയുമായി മഞ്ജു വാര്യരും പൃഥ്വിരാജും? ബദല്‍ സംഘടന ലക്ഷ്യം കാണുമോ?അമ്മയ്ക്കും ഡബ്ലുസിസിക്കും എട്ടിന്റെ പണിയുമായി മഞ്ജു വാര്യരും പൃഥ്വിരാജും? ബദല്‍ സംഘടന ലക്ഷ്യം കാണുമോ?

    English summary
    ramya nambeeshan says about wcc members
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X