27 അല്ല, തനിക്ക് 31 ആയെന്ന് രമ്യ
ബാംഗ്ലൂര്‍: സിനിമാ നടിമാരുടെ വയസ്സും ബാച്ചിലര്‍മാരുടെ ശമ്പളവും ചോദിക്കാന്‍ പാടില്ല എന്നാണ്. തങ്ങളുടെ 'യഥാര്‍ഥ' വയസ്സ് പുറത്ത് പറയാന്‍ പല നടിമാരും താല്‍പര്യം കാണിക്കാറില്ല എന്ന സത്യവും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. എന്നാല്‍ പുറത്ത് പറഞ്ഞു നടക്കുന്നതിനെക്കാളും നാല് വയസ്സ് കൂടുതലാണ് തനിക്ക് എന്ന് ധൈര്യപൂര്‍വ്വം വെളിപ്പെടുത്തിയിരിക്കുകയാണ് കന്നഡ നായികയായ രമ്യ.
പത്രക്കാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രമ്യയ്ക്ക് 27 വയസ്സേയുള്ളൂ. എന്നാല്‍ തനിക്ക് 27 അല്ല, 31 വയസ്സ് ആയെന്നാണ് രമ്യ ട്വിറ്ററിലൂടെ പറയുന്നത്. എന്തായാലും തനിക്ക് നാല് വയസ്സ് കുറച്ചുപറഞ്ഞ പത്രക്കാര്‍ക്ക് നന്ദി പറയാനും രമ്യ മറന്നില്ല. 31 വയസ്സായെന്നും അതില്‍ യാതൊരു സങ്കടവും തോന്നുന്നില്ല എന്നും ലോക്‌സഭാംഗം കൂടിയായ സാന്‍ഡല്‍വുഡ് ക്വീന്‍ പറയുന്നു.

കന്നഡയിലെ മുന്‍നിര നായികമാരില്‍ ഒരാളായ രമ്യ എന്ന ദിവ്യ സ്പന്ദന കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്നും മാണ്ഡ്യയില്‍ നിന്നാണ് ലോക്‌സഭയിലെത്തിയത്. 2013 ആഗസ്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ രമ്യ മത്സരിച്ച് ജയിച്ചത്. ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് 31 കാരിയായ രമ്യ. 2011 ല്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് സാന്‍ഡല്‍വുഡിലെ ഗ്ലാമര്‍ താരമായ രമ്യ രാഷ്ട്രീയത്തിലെത്തിയത്.
രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമാരംഗം വിടാനാണ് രമ്യയുടെ തീരുമാനം. മൂന്ന് ചിത്രങ്ങളില്‍ ഇപ്പോള്‍ രമ്യ അഭിനയിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അഭിനയരംഗം വിടാനാണ് രമ്യയുടെ പ്ലാന്‍. കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള രമ്യ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍, സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











