റംസാന്‍ മമ്മൂട്ടിയുടെ ഭാഗ്യമാസം
റംസാന്‍ സൂപ്പര്‍താരങ്ങളില്‍ മമ്മൂട്ടിക്ക് അനുകൂലമായ സീസണാണോ? കഴിഞ്ഞ മൂന്ന് വര്‍ഷവും റംസാന്‍ റിലീസുകളായ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വിജയം നേടാനായി. മറ്റ് സീസണുകളേക്കാള്‍ റംസാന്‍ മമ്മൂട്ടി ചിത്രങ്ങളെ തുണയ്ക്കുന്നുണ്ടെന്നാണ് ഈ വിജയങ്ങള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം പോത്തന്‍ വാവയായിരുന്നു മമ്മൂട്ടിയുടെ ചിത്രം. ശരാശരി വിജയമാണ് ഈ ചിത്രം നേടിയത്. റംസാന് റിലീസ് ചെയ്ത മറ്റു ചിത്രങ്ങളുടെ ദയനീയ പരാജയം കണക്കിലെടുക്കുമ്പോള്‍ ഈ വിജയത്തിന് തിളക്കമേറുന്നു. കഴിഞ്ഞ റംസാന് മമ്മൂട്ടി ചിത്രവുമായി കോര്‍ത്തത് മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫറായിരുന്നു. മോഹന്‍ലാലിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ പരാജയമായിരുന്നു ആ ചിത്രം.
2005ലെ റംസാന്‍ മമ്മൂട്ടി എന്നും ഓര്‍ത്തിരിക്കും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ചത് ആ വര്‍ഷത്തെ റംസാന്‍ ചിത്രമായ രാജമാണിക്യമാണ്. വളരെ ഭംഗിയായി തനിക്ക് കോമഡി ചെയ്യാനാവുമെന്ന് തെളിയിച്ച മമ്മൂട്ടി താരമൂല്യത്തിന്റെ പുതിയ ഉയരങ്ങളിലെത്തുകയായിരുന്നു ഈ ചിത്രത്തിലൂടെ.
2004ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ല്ലാക്ക് ആയിരുന്നു മമ്മൂട്ടിയുടെ റംസാന്‍ ചിത്രം. മമ്മൂട്ടിയുടെ വ്യത്യസ്തമായ ആക്ഷന്‍ ഹീറോ വേഷമാണ് ഈ ചിത്രത്തില്‍ കണ്ടത്. .


Click it and Unblock the Notifications











