ഇത്തവണയും മമ്മൂട്ടി കൊയ്യുമോ?
നസ്രാണിയാണ് ഇത്തവണ മമ്മൂട്ടിയുടെ റംസാന്‍ ചിത്രം. മോഹന്‍ലാലിന്റെ പരദേശി, സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റ്, പൃഥ്വിരാജിന്റെ ചോക്ലേറ്റ് എന്നിവയാണ് റംസാന്‍ റിലീസുകളായ മറ്റ് ചിത്രങ്ങള്‍.
ഓണത്തിന് റിലീസ് ചെയ്യാനിരുന്ന നസ്രാണി ഷൂട്ടിംഗ് പൂര്‍ത്തിയാകാത്തതിനാലാണ് റിലീസിംഗ് മാറ്റിവച്ചത്. സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റ്, പൃഥ്വിരാജിന്റെ ചോക്ലേറ്റ് എന്നിവയും ഓണത്തിന് റിലീസ് ചെയ്യാനാവാതെ പോയചിത്രങ്ങളാണ്. മോഹന്‍ലാലിന്റെ പരദേശി മാത്രമാണ് മാസങ്ങള്‍ക്കു മുമ്പേ തന്നെ റംസാന്‍ റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം.
ഇത്തവണയും റംസാന്‍ വിജയത്തിളക്കവുമായി മുന്നിലെത്തുക മമ്മൂട്ടി തന്നെയാവുമോ? റംസാന്‍ ചിത്രങ്ങളുടെ സ്വഭാവം നോക്കുമ്പോള്‍ അനുകൂലമായ ഒരു ഉത്തരമാണ് മമ്മൂട്ടിക്ക് ലഭിക്കുക. മോഹന്‍ലാലിന്റെ പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പരദേശി ഒരു ആര്‍ട്ട് ചിത്രമാണ്. നടനെന്ന നിലയില്‍ മോഹന്‍ലാലിന്റെ കഴിവുകള്‍ മാറ്റുരക്കുന്ന ചിത്രമായിരിക്കുമിതെങ്കിലും വലിയൊരു പ്രദര്‍ശന വിജയം പരദേശിക്ക് പ്രതീക്ഷിക്കാനാവില്ല. ഓണത്തിന് റിലീസ് ചെയ്ത മമ്മൂട്ടിയുടെ ആര്‍ട്ട് ചിത്രമായ ഒരേ കടലിന് ലഭിച്ചതു പോലെ തണുത്ത പ്രതികരണമായിരിക്കും പ്രേക്ഷകരില്‍ നിന്നും പരദേശിക്കും ലഭിക്കുക.
സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റ് വൈകി റിലീസ് ചെയ്യുന്ന ചിത്രമാണ്. ഓണത്തിനും ഈ ചിത്രം തിയേറ്ററുകളിലെത്തിക്കാനായില്ല. വിനയന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കോമഡിയും ആക്ഷനുമൊക്കെയുണ്ട്. സുരേഷ് ഗോപി ചിത്രങ്ങള്‍ നേരിടേണ്ടി വന്ന സമീപകാല ബോക്സോഫീസ് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ബ്ലാക്ക് ക്യാറ്റും വലിയ പ്രതീക്ഷയോടെയല്ല തിയേറ്ററുകളിലെത്തുന്നത്.
പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് ഒരു ക്യാമ്പസ് ചിത്രമാണ്. ഷാഫി സംവിധാനം ചെയ്യുന്ന ഈ യുവതാര ചിത്രത്തിനും ആദ്യദിവസങ്ങളിലെ പ്രതികരണം തണുത്തതായിരിക്കും. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളുണ്ടെങ്കില്‍ മാത്രമേ ക്ലാസ് മേറ്റ്സ് പോലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ ഈ ചിത്രത്തിന് നേടാനാവൂ. .
അടുത്ത പേജ്-
മുന്‍ പേജ്-


Click it and Unblock the Notifications