നസ്രാണിയുടെ വിശേഷങ്ങള്‍
മമ്മൂട്ടി ഒരിക്കല്‍ കൂടി നസ്രാണി വേഷം ചെയ്യുകയാണ് ജോഷി സംവിധാനം ചെയ്ത നസ്രാണിയില്‍. കോട്ടയം കുഞ്ഞച്ചന്‍, മറവത്തൂര്‍ കനവ് എന്നീ ചിത്രങ്ങളിലേതു പോലെ കോട്ടയം ഭാഷ സംസാരിക്കുന്ന മമ്മൂട്ടിയെ ഈ ചിത്രത്തില്‍ കാണാം.
നസ്രാണി ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളെയെല്ലാം കോമഡി ടച്ചോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ളത്. അടിപൊളി അച്ചായനായി നസ്രാണിയിലും മമ്മൂട്ടിയെത്തുമ്പോള്‍ കോട്ടയം കുഞ്ഞച്ചനിലും മറവത്തൂര്‍ കനവിലുമെന്ന പോലെ രസികന്‍ നമ്പരുകള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
ആക്ഷനും മേമ്പൊടി ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാനറിസങ്ങളോടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. രഞ്ജിത്ത് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ ഒരു തട്ടുപൊളിപ്പന്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവയുമുണ്ട്.
റംസാന് വീണ്ടും മറ്റൊരു വിജയം മമ്മൂട്ടി സ്വന്തമാക്കുമോ? തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വന്‍വിജയം അത്യാവശ്യമായി തീര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് നസ്രാണി റംസാന്‍ ചിത്രമായെത്തുന്നത്.
മുന്‍ പേജുകള്‍-


Click it and Unblock the Notifications