മായാബസാര്‍, കുരുക്ഷേത്ര റിലീസ്‌ പ്രതിസന്ധിയില്‍

By Staff

റംസാന്‍ ചിത്രങ്ങളായി ഒക്ടോബര്‍ ഒന്നിന്‌ പുറത്തിറക്കാനിരുന്ന മായാബസാറിന്റെയും കുരുക്ഷേത്രയുടെയും റിലീസ്‌ സംബന്ധിച്ച്‌ തിയറ്ററുടമകളും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം തുടരുന്നു.

ഇത്‌ സംബന്ധിച്ച്‌ ഞായറാഴ്‌ച മന്ത്രിമാരായ പാലൊളി മുഹമ്മദ്‌ കുട്ടി, എം.എ ബേബി എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമുണ്ടാകാത്തത്‌ ചിത്രങ്ങളുടെ റിലീസ്‌ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌.

ചിത്രങ്ങള്‍ക്ക്‌ അഡ്വാന്‍സ്‌ നല്‌കിയ തിയറ്ററുടമകളുമായി ചര്‍ച്ച നടത്തിയതിന്‌ ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന്‌ ഫിലം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ നിലപാട്‌ സ്വീകരിച്ചിട്ടുണ്ട്‌.

ഫെഡറേഷന്‍ ഭാരവാഹികള്‍ തിങ്കളാഴ്‌ച കൊച്ചിയില്‍ അടിയന്തിര യോഗം ചേര്‍ന്ന്‌ ഉച്ചക്ക്‌ മുമ്പ്‌ തീരുമാനം അറിയിക്കാമെന്ന്‌ ഉറപ്പ്‌ നല്‌കിയിട്ടുണ്ട്‌.

അതിനിടെ ഭാവിയില്‍ നിര്‍മിയ്‌ക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ തിയറ്ററുകളില്‍ റിലീസ്‌ ചെയ്യാമെന്ന്‌ യോഗത്തില്‍ ധാരണയായിട്ടുണ്ട്‌. റിലീസ്‌ കേന്ദ്രങ്ങളുടെ പട്ടിക ഫിലം ചേബര്‍ വഴി നിര്‍മാതാക്കളുടെ സംഘടന എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‌ നല്‌കും.

അതെ സമയം മേജര്‍ രവി സംവിധാനം ചെയ്‌ത കുരുക്ഷേത്ര മറ്റൊരു പ്രശ്‌നം കൂടി അഭിമുഖീകരിയ്‌ക്കുന്നുണ്ട്‌.

ചിത്രത്തിന്‌ പണം മുടക്കിയത്‌ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ്‌ കേസിലെ ശബരിനാഥ്‌ ആണെന്ന്‌ വ്യക്തമായിരിക്കുകയാണെന്നും മറ്റൊരാളെ ബിനാമിയാക്കി എടുത്ത ഈ ചിത്രത്തിനും മുമ്പെടുത്ത മൂന്ന്‌ ചിത്രങ്ങള്‍ക്കും അഡ്വാന്‍സ്‌ ഇനത്തില്‍ നല്‌കിയ ഒരു കോടിയോളം രൂപ മടക്കിക്കിട്ടാതെ ചിത്രം റിലീസ്‌ ചെയ്യാന്‍ അനുവദിയ്‌ക്കില്ലെന്ന നിലപാടിലാണ്‌ ഒരു വിഭാഗം തിയറ്ററുടമകള്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X