വൈകിയെത്തിയ ചിത്രങ്ങളെല്ലാം റംസാന്
ഓണക്കാല ചിത്രങ്ങളില്‍ ഭൂരിപക്ഷവും പരാജയത്തിന്റെ രുചിയറിഞ്ഞ് സ്ഥിതിയ്‌ക്ക് മലയാളം ചലച്ചിത്രലോകത്തിന്റെ പ്രതീക്ഷ റംസാന്‍ ചിത്രങ്ങളിലാണ്. ഒക്ടോബര്‍ 13ന് നാല് ചിത്രങ്ങളാണ് സിനിമാശാലകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
മമ്മൂട്ടിയുടെ 'നസ്രാണി', സുരേഷ് ഗോപിയുടെ 'ബ്ലാക്ക് ക്യാറ്റ്' മോഹന്‍ലാലിന്റെ 'പരദേശി' പൃഥ്വിരാജ് നായകനാക്കുന്ന 'ചോക്ക്‌ലേറ്റ്' തുടങ്ങിയവയാണവ. ഇതില്‍ 'നസ്രാണി' ഓണക്കാലത്ത് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രമായിരുന്നു.
മീനയും ലക്ഷ്‌മി ഗോപാലസ്വാമിയും നായികമാരാവുന്ന വിനയന്‍ സംവിധാനം ചെയ്ത് 'ബ്ലാക്ക് ക്യാറ്റി'ന്റെ കാര്യവും വ്യത്യസ്‌തമായിരുന്നില്ല. ചിത്രത്തെ കുറിച്ച് കുറേക്കാലമായി ഒരു വിവരവുമില്ലാത്തതിനാല്‍ എല്ലാവരും കരുതിയിരുന്നത് വിനയന്‍ ചിത്രം പാതിവഴി വച്ച് ഉപേക്ഷിച്ചുവെന്നായിരുന്നു.
'പരദേശി'യുടെ കാര്യവും വിഭന്നമല്ല. ഇതിന്റെ ചിത്രീകരണവും അന്തമില്ലാതെ നീളുന്ന അവസ്ഥയിലായിരുന്നു.
എന്നാല്‍ മീരാ ജാസ്‌മിനും ദിലീപും നായികാനായകന്‍മാരാവുന്ന കൊല്‍ക്കത്താ ന്യൂസാണ് ഇനിയും പ്രദര്‍ശനത്തിനെത്താതിന്റെ പേരില്‍ ഏറെ ശ്രദ്ധേയമായത്. ബ്ലെസ്സി സംവിധാനം നിര്‍വഹിച്ച ചിത്രം ഇനി ദീപാവലിയ്‌ക്കേ പ്രദര്‍ശനത്തിനെത്തൂവെന്നാണ് വാര്‍ത്ത.
റംസാന്‍ ചിത്രങ്ങളെങ്കിലും ബോക്‌സ് ഓഫീസില്‍ വിജയം കൊയ്യുമെന്ന് പ്രതീക്ഷയിലാണ് സിനിമാലോകം.


Click it and Unblock the Notifications