ഓണച്ചിത്രങ്ങള്‍ റംസാന്‍ കൊണ്ടു പോകും
സൂപ്പര്‍ സ്റ്റാറുകളുടെ വിഷു പോരാട്ടത്തിനു ശേഷം ഇവരുടെ ഓണച്ചിത്രങ്ങള്‍ കാത്തിരിയ്‌ക്കുന്ന ആരാധകര്‍ ഒരു പക്ഷേ നിരാശപ്പെടേണ്ടി വന്നേക്കാം.
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സൂപ്പര്‍ താര ചിത്രങ്ങള്‍ക്കു പുറമെ പ്രധാനപ്പെട്ട സിനിമകളൊന്നും ഇത്തവണ ഓണച്ചിത്രമെന്ന ലേബലില്‍ പ്രദര്‍ശനത്തിനെത്താന്‍ സാധ്യതയില്ല.
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഉത്സകാലങ്ങളാണ് വിഷുവും ഓണവും. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തുന്നത് ഇക്കലയളിവിലാണെന്നതു കൊണ്ടു തന്നെ മിക്ക സൂപ്പര്‍ താരങ്ങളും സംവിധായകരും തങ്ങളുടെ ചിത്രങ്ങള്‍ ഓണക്കാലത്ത് പുറത്തിറക്കാന്‍ ശ്രമിയ്‌ക്കാറുണ്ട്.
എന്നാല്‍ ഇത്തവണ ഇതിന് തീരെ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. ഇത്തവണത്തെ ഓണമെത്തുന്നത് സെപ്‌റ്റംബര്‍ 12നാണ്. എന്നാല്‍ ഇതിന് ഒരാഴ്‌ച മുമ്പു തന്നെ മുസ്ലീങ്ങളുടെ നോമ്പു കാലമായ റംസാന് തുടക്കമാകും. ഇതാണ് ഓണച്ചിത്രങ്ങള്‍ക്ക് വെല്ലുവിളിയായി തീര്‍ന്നിട്ടുള്ളത്.
നോമ്പു കാലത്ത് വമ്പന്‍ ചിത്രങ്ങള്‍ പുറത്തിറക്കാന്‍ ഏതൊരു നിര്‍മ്മാതാവും മടിയ്‌ക്കും. കാരണം മുസ്ലിമുകള്‍ ഏറെ നിവസിയ്‌ക്കുന്ന മലബാറിലെ പ്രദര്‍ശനശാലകള്‍ നോമ്പു കാലത്ത് മിക്കവാറും ഒഴിഞ്ഞു കിടക്കും. ഇതാണ് നിര്‍മ്മാതാക്കളെ സിനിമകള്‍ പുറത്തിറക്കുന്നതില്‍ നിന്നും പിന്നോട്ടു വലിയ്‌ക്കുന്ന ഘടകം.
ഓണക്കാലം ലക്ഷ്യമിട്ട് പുറത്തിറക്കാനിരുന്ന ചിത്രങ്ങളെല്ലാം ഒക്ടോബര്‍ രണ്ടിന് പുറത്തിറക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ദീലിപിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ രണ്ടിനു മാത്രമെ പ്രദര്‍ശനത്തിനെത്തുകയുള്ളുവെന്നുറപ്പായിട്ടുണ്ട്.
അതെ സമയം മമ്മൂട്ടി-ലാല്‍ ചിത്രങ്ങളുടെ റീലിസ് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.


Click it and Unblock the Notifications