ട്വെന്റി 20 റിലീസ് റംസാന്
ബുദ്ധിരാക്ഷസനായ രമേശ് നമ്പ്യാരായി മമ്മൂട്ടിയും നഗരത്തിലെ പ്രമുഖനായ മലഞ്ചരക്ക് വ്യാപാരി പ്രതാപ വര്‍മ്മനായി മോഹന്‍ലാലും എസ് പി ആന്റണി പുന്നക്കോടനായി സുരേഷ് ഗോപിയും പ്രതാപ വര്‍മ്മന്റെ സഹോദരന്‍ കാര്‍ത്തിക്കായി ദിലീപും വേഷമിടുന്ന അമ്മയുടെ ബ്രഹ്മാണ്ഡ ചിത്രം ട്വെന്റി ട്വെന്റി ദാ വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.
ശേഷിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നാണ് പുതിയ വാര്‍ത്ത. ചാലക്കുടിയിലും ബാംഗ്ലൂരിലുമായാണ് അന്തിമ ഘട്ട ഷൂട്ടിംഗ് നടന്നത്. ദിലീപിന്റെ കുറെ സീനുകളും ക്ലൈമാക്സുമായിരുന്നു ചിത്രീകരിക്കാനുണ്ടായിരുന്നത്.
പ്രധാന താരങ്ങള്‍ക്കു പുറമേ, മനോജ് കെ ജയന്‍, സിദ്ദിഖ്, കീരിക്കാടന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന അത്യുഗ്രന്‍ സംഘട്ടന രംഗത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ ശിവയാണ് സംഘട്ടന സംവിധാനം.
റംസാനു ശേഷം ചിത്രം തീയേറ്ററിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.


Click it and Unblock the Notifications











