തമിഴ് ബാംഗ്ലൂര്‍ ഡേയ്‌സില്‍ സിദ്ധാര്‍ത്ഥില്ല, പകരം റാണ
ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ സിദ്ധാര്‍ത്ഥില്ല പകരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണ ദഗ്ഗുബതിയായിരിക്കും. മലയാള പതിപ്പില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തെയാകും റാണ അവതരിപ്പിക്കുക. നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തെ ശ്രീദിവ്യ അവതരിപ്പിക്കും.
നേരത്തെ ഫഹദ് ആയി സിദ്ധാര്‍ത്ഥും നസ്രിയയെ സാമന്തയും ആയിരിക്കും അവതരിപ്പിക്കുക എന്നായിരുന്ന്നു
റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ ഇരുവരുടെയും പ്രണയം തകര്‍ന്നതോടെ ഒന്നിച്ച് പ്രവര്‍ത്തിക്കാനാകില്ലെന്ന് രണ്ട് പേരും വ്യക്തമാക്കിയത്. രണ്ട് പേരും രണ്ട് വഴിക്ക് പോയതോടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പകരം താരങ്ങളെ കണ്ടെത്താനുള്ള തീുവ്ര ശ്രമത്തിലായിരുന്നു. റാണ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റാണയുടെ മാനേജര്‍ വിരേന്‍ താന്‌പോദൊരൈ സ്ഥിരീകരിച്ചു.

ആര്യയും സിംഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച വേഷം ആര്യയും നിവിന്‍ പോളിയുടെ വേഷം സിംഹയും അവതരിപ്പിക്കും.
ബൊമ്മാരില്ലു ഭാസ്‌ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു കഴിഞ്ഞു. സിംഗപ്പൂരിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണന്‍ ആയിരിക്കും കൈകാര്യം ചെയ്യുക.


Click it and Unblock the Notifications