ദുല്‍ഖറിനൊപ്പം ഒരു സിനിമ! റാണയുടെ ആ സ്വപ്‌നം സഫലമാവുമോ? ആകാംക്ഷയോടെ സിനിമാലോകം!

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റെടുക്കുന്ന സിനിമകളെല്ലാം വിജയമാക്കിയാണ് കുഞ്ഞിക്ക മുന്നേറുന്നത്. തുടക്കത്തില്‍ താരപുത്രന്റെ ഇമേജില്‍ അറിയപ്പെട്ടിരുന്നുവെങ്കിലും പിന്നീട് സ്വന്തമായ ഇടം നേടിയെടുത്താണ് ഡിക്യു മുന്നേറിയത്. ണലയാളത്തിനും അപ്പുറത്ത് തമിഴിലും തെലുങ്കിലുമൊക്കെ താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഈ താരപുത്രന്‍. ബാഹുബലിയിലെ ബല്ലാലദേവനായി പ്രേക്ഷകരെ അമ്പരപ്പിച്ച റാണ ദഗ്ഗുപതിയും ദുല്‍ഖറും അടുത്ത സുഹൃത്തുക്കളാണെന്ന കാര്യത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. സിനിമയിലെത്തുന്നതിന് മുന്‍പേ തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. നാഗചൈതന്യ വഴിയാണ് ദുല്‍ഖര്‍ റാണയെ പരിചയപ്പെട്ടത്. ദുല്‍ഖറിന്റെ ജീവിതത്തിലേക്ക് കുഞ്ഞുമറിയമെത്തിയപ്പോള്‍ റാണയും താരകുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

നാഗിന്റെ ആത്മമിത്രം പിന്നീട് തന്റെയും അടുത്ത സുഹൃത്തായി മാറുകയായിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മഹാനടിയിലൂടെ തെലുങ്ക് ജനതയുടെ കൈയ്യടി നേടിയപ്പോള്‍ ഏറെ സന്തോഷിച്ചത് താനായിരുന്നുവെന്ന് റാണ പറയുന്നു. ദുല്‍ഖറിന്റെ വളര്‍ച്ച തന്നെ സന്തോഷിപ്പിക്കുന്നുണ്ട്. ദുല്‍ഖറിന്‍രെ വളര്‍ച്ചയില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ഭാവിയില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും മനസ്സിലുണ്ടെന്നും താരം പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്.

Rana, Dq

ഭാവിയില്‍ ദുല്‍ഖറിനോടൊപ്പം അഭിനയിക്കാന്‍ റാണ ആഗ്രഹം പ്രകടിപ്പിച്ച അവസരത്തില്‍ അത്തരമൊരു ചിത്രം ഇറങ്ങാനുള്ള സാധ്യത തള്ളേണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മലയാളത്തില്‍ ഏയെിഷ്ടമുള്ള താരത്തോടൊപ്പം അഭിനയിക്കുകയെന്ന റാണയുടെ മോഹം അടുത്തെഹ്ങും പൂവണിയാന്‍ സാധ്യതയില്ല. ബോളിവുഡിലും മലയാളത്തിലുമായി ആകെ തിരക്കിലാണ് താരപുത്രന്‍. തിരക്കുകളെല്ലാം കഴിഞ്ഞ് ഇരുവരും ഒരുമിച്ചൊരു ചിത്രവുമായി എത്തുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X