റാണയുടെയും മിഹികയുടെയും വിവാഹം വീണ്ടും മാറ്റിവെച്ചു! കാരണം ഇതാണ്
ബാഹുബലി താരം റാണ ദഗുബതിയുടെ വിവാഹം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചത്. അടുത്ത സുഹൃത്തായ മിഹിക ബജാജിനെയാണ് നടന്‍ ജീവിത സഖിയായി തിരഞ്ഞെടുത്തത്. പ്രതിശുധ വധുവിനൊപ്പമുളള താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മിഹികയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് റാണ തന്നെയായിരുന്നു വിവാഹ കാര്യം ആരാധകരെ അറിയിച്ചിരുന്നത്.
അവള്‍ ഒകെ പറഞ്ഞു എന്ന് കുറിച്ചുകൊണ്ടുളള ബാഹുബലി താരത്തിന്റെ പോസ്റ്റ് ആരാധകരെയും കുടുംബത്തെയുമെല്ലാം സന്തോഷത്തിലാഴ്ത്തിയിരുന്നു. വിവാഹം കഴിക്കാനുളള സമയമായെന്നും ഇതാണ് അതിന് ശരിയായ സമയമെന്നും നടന്‍ തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് അടുത്തിടെ മിഹികയുടെ വീട്ടില്‍ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.

റാണയുടെയും മിഹികയുടെയും റോക്ക ചടങ്ങിന്റെ ചിത്രങ്ങള്‍ അതിവേഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഹൈദരാബാദില്‍ വെച്ച് ലളിതമായ ചടങ്ങുകളായിരുന്നു നടന്നത്. ലോക് ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് റോക്ക ചടങ്ങ് നടത്തിയത്.

റാണയുടെ അടുത്ത സുഹൃത്തുക്കളായ നാഗചൈതന്യയും സാമന്തയും അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2020ലെ മികച്ച വാര്‍ത്ത എന്നായിരുന്നു റാണയ്ക്കും മിഹികയ്ക്കുമൊപ്പമുളള ചിത്രം പങ്കുവെച്ച് സാമന്ത കുറിച്ചിരുന്നത്. ബാഹുബലി സീരിസിന്റെ വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമാ ലോകവും ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന താരവിവാഹമാണ് റാണ ദഗുബതിയുടെത്.

അടുത്തിടെയായിരുന്നു റാണയുടെയും മിഹികയുടെയും വിവാഹ തിയ്യതി പുറത്തുവന്നത്.
റാണ ദഗുബതിയുടെ പിതാവും തെലുങ്ക് നിര്‍മ്മാതാവുമായ സുരേഷ് ദഗുബാട്ടിയാണ് വിവാഹ തിയ്യതി പുറത്തുവിട്ടിരുന്നത്. ആഗസ്റ്റ് 8ാം തിയ്യതി വിവാഹം നടത്തുമെന്നായിരുന്നു റാണയുടെ പിതാവ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹ തിയ്യതി വീണ്ടും മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

കൊറോണ വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അറിയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കുടുംബത്തില്‍ നിന്നുളള സ്ഥീരികരണം ഉണ്ടായിട്ടില്ല. വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈനറായ ബണ്ടി ബജാജിന്റെയും മകളാണ് മിഹിക. മുന്‍പ് മിഹികയോട് ഇഷ്ടം തുറഞ്ഞുപറഞ്ഞപ്പോള്‍ അവള്‍ ഞെട്ടിപ്പോയെന്ന് റാണ തുറന്നുപറഞ്ഞിരുന്നു. പിന്നീടാണ് അവള്‍ സന്തോഷം പ്രകടിപ്പിച്ചത്.

എന്റെ കുടുംബവുമായി അവള്‍ക്ക് നല്ല ബന്ധമാണുളളത്. സിനിമയ്ക്ക് അകത്ത് നിന്നുളള ഒരാള്‍ തന്നെ ജീവിത പങ്കാളിയായി വേണം എന്നൊന്നും താന്‍ ചിന്തിച്ചിരുന്നില്ലെന്ന് റാണ പറഞ്ഞു. ഞാനവളെ കണ്ടു ഇഷ്ടപ്പെട്ടു. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം. ഹൈദരാബാദില്‍ ജൂബിലി ഹില്‍സില്‍ ഞങ്ങളുടെ വീടിനടുത്താണ് അവളുടെ കുടുംബം താമസിക്കുന്നത്. നടന്‍ പറഞ്ഞു. ഹൈദരാബാദ് സ്വദേശിയായ മിഹിക അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്.


Click it and Unblock the Notifications