»   » മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും റാണ ദഗ്ഗുപതി ഭീഷണിയാവുമോ? മാര്‍ത്താണ്ഡ വര്‍മ്മയായി മലയാളത്തിലേക്ക്!!

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും റാണ ദഗ്ഗുപതി ഭീഷണിയാവുമോ? മാര്‍ത്താണ്ഡ വര്‍മ്മയായി മലയാളത്തിലേക്ക്!!

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയും മോഹന്‍ലാലുമല്ല, റാണാ ദഗുപതിയാണ് മാര്‍ത്താണ്ഡ വര്‍മ

ഇന്ത്യന്‍ സിനിമയില്‍ തരംഗമായി ബാഹുബലി എന്ന വിസ്മയ ചിത്രത്തിന് ശേഷം ഒരുപാട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പദമാക്കി രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ പോവുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കഥയും സിനിമയാക്കാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു.

വീണ്ടും മമ്മൂട്ടിയുടെ സിബിഐ വരുന്നു! ഇത്തവണ ഞെട്ടിക്കുന്നത് എങ്ങനെയാണാവോ? സംവിധായകന്‍ പറയുന്നതിങ്ങനെ

കെ മധു സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളായിരിക്കും അഭിനയിക്കുന്നതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇപ്പോള്‍ അതാരാണെന്ന് വ്യക്തമായിരിക്കുകയാണ്. ബാഹുബലിയിലെ ഭല്ലാലദേവനായി തിളങ്ങിയ റാണ ദഗ്ഗുപതിയായിരിക്കും മാര്‍ത്താണ്ഡ വര്‍മ്മയായി സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് പറയുന്നത്.

മാര്‍ത്താണ്ഡ വര്‍മ്മയും സിനിമയാവുന്നു


മലയാളത്തിലെ താരരാജാക്കന്മാര്‍ കുഞ്ഞാലി മരക്കാരുടെ സിനിമയ്ക്കായി മത്സരിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കഥയുമായി സംവിധായകന്‍ കെ മധു സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളായിരിക്കും സിനിമയില്‍ നായകന്മാരായി അഭിനയിക്കുന്നത്.

റാണ ദഗ്ഗുപതി വരുന്നു


ബാഹുബലിയിലെ ഭല്ലാലദേവനായി തിളങ്ങിയ റാണ ദഗ്ഗുപതിയായിരിക്കും മാര്‍ത്താണ്ഡ വര്‍മ്മയായി സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം റാണ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

റാണ പറയുന്നതിങ്ങനെ


രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന സിനിമയില്‍ രാജശില്‍പിയായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഒന്നാം ഭാഗത്തിലാണ് താന്‍ നായകനായി അഭിനയിക്കുന്നത്. സിനിമയുടെ ബാക്കി കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ താന്‍ പറയാമെന്നും സിനിമയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആക്ഷന്‍ രംഗങ്ങള്‍

ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയിന്‍ ആയിരിക്കുമെന്നാണ് മറ്റ് വിവരങ്ങള്‍. ഒപ്പം സിനിമയ്ക്ക് ശബ്ദം നല്‍കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. മാത്രമല്ല ബാഹുബലിയ്ക്ക് സംഗീതം പകര്‍ന്ന കീരവാണിയാണ് മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് സംഗീതം നല്‍കുന്നതും.

രണ്ടാം ഭാഗം

രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ കാര്‍ത്തിക തിരുന്നാള്‍ മഹാരാജാവിന്റെ കഥയാണ് പറയുന്നത്. കേരളത്തില്‍ നടന്ന ടിപ്പുവിന്റെയും ധര്‍മ്മരാജയുടെയും യുദ്ധമാണ് സിനിമയുടെ ഹൈലൈറ്റ്. ഇതില്‍ നായകനാവുന്നത് ആരാണെന്നുള്ള കാര്യം ഇനിയും പുറത്ത് വന്നിട്ടില്ല.

റാണയുടെ സിനിമ

നിലവില്‍ റാണ '1945' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യ വിഭജനത്തിന് മുമ്പുള്ള കഥയുമായിട്ടാണ് 1945 അണിയറയില്‍ ഒരുങ്ങുന്നത്. കൊച്ചിയില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ സൈനികന്റെ വേഷത്തിലായിരിക്കും റാണ അഭിനയിക്കുന്നത്.

English summary
Rana announced through his social media blogger that he is going to essay the role of Anizham Thirunal Marthanda Varma and the film will be helmed by K. Madhu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam