twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ഒരു കണ്ണിന് കാഴ്ചയില്ല, ഞെട്ടിക്കുന്ന ആ രഹസ്യം റാണ വെളിപ്പെടുത്തി... ഈ വിജയം അഭിമാനം

    By Rohini
    |

    ബാഹുബലി ചിത്രങ്ങളില്‍ നായകനോളം മുന്നില്‍ നില്‍ക്കുന്ന പല്‍വാള്‍ ദേവ എന്ന കഥാപാത്രത്തെ വളരെ ധീരമായിട്ടാണ് റാണ ഗദുപതി അവതരിപ്പിച്ചത്. റാണയുടെ ശരീരവും സംഭാഷണവുമാണ് ആ കഥാപാത്രത്തിന്റെ ആകര്‍ഷണം.

    കൈകൂപ്പി ബാഹുബലി പറഞ്ഞു, ദയവു ചെയ്ത് മോഹന്‍ലാലുമായി എന്നെ താരതമ്യം ചെയ്യരുത്!!

    ഒത്തിരി നിരീക്ഷണങ്ങളും പഠനവും ആവശ്യമുള്ള കഥാപാത്രം. പല്‍വാള്‍ ദേവയെ ഇത്ര ധീരമായി അവതരിപ്പിച്ച റാണ ദഗുപതി തന്നെ കുറിച്ചുള്ള ഞെട്ടിയ്ക്കുന്ന ഒരു സത്യം ഒരു തെലുങ്ക് ചാനല്‍ പരിപാടിയില്‍ വെളിപ്പെടുത്തുകയുണ്ടായി.

    ഒരു കണ്ണിന് കാഴ്ചയില്ല

    ഒരു കണ്ണിന് കാഴ്ചയില്ല

    മറ്റൊന്നുമല്ല, തന്റെ ഒരു കണ്ണിന് കാഴ്ച ശക്തി വളരെ കുറവാണെന്ന സത്യം. സിനിമാ ലോകത്തും പുറത്തും പലര്‍ക്കും ഈ സത്യം അറിയില്ല. ജമിനി ടി വി യിലെ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കവെയാണ് താന്‍ ഒരു അന്ധയായ സ്ത്രീയെ സഹായിച്ച വാര്‍ത്ത റാണ പുറത്തു പറഞ്ഞത് ഒപ്പം ഈ ഷോക്കിങ് ആയ കാര്യവും പുറത്തു വിട്ടു.

    കണ്ണിന് സംഭവിച്ചത്

    കണ്ണിന് സംഭവിച്ചത്

    റാണയ്ക്കു ഒരു കണ്ണിനു കാഴ്ച ശക്തി തീരെ ഇല്ല. കുട്ടിക്കാലത്തു, തന്റെ ഏഴാം വയസില്‍ നടന്ന ഒരു അപകടത്തിലൂടെയാണ് റാണക്കു കാഴ്ച ശക്തി നഷ്ടമാകുന്നത്. അതിനു ശേഷം അദ്ദേഹം കോറോണല്‍ ട്രാന്‍സ്പ്ലാന്റ് ശസ്തക്രിയക്ക് വിധേയനായെങ്കിലും കാഴ്ച ശക്തി കുറച്ചു മാത്രമേ തിരികെ ലഭിച്ചുള്ളൂ.

    പ്രശ്‌നങ്ങള്‍ തരണം ചെയ്യണം

    പ്രശ്‌നങ്ങള്‍ തരണം ചെയ്യണം

    താന്‍ ഇന്ന് തന്റെ വലതു കണ്ണായി കാണുന്നത് മറ്റാരുടെയോ കണ്ണാണെന്നും നടന്‍ പറയുന്നു.റാണ പറഞ്ഞു നിര്‍ത്തിയത് ഇങ്ങനെയാണ് 'ഈ ലോകത് എല്ലാവര്‍ക്കും പ്രശ്ങ്ങളുണ്ട്. ആ പ്രശ്‌നങ്ങള്‍ ഒക്കെ മറികടന്നു മുന്നോട്ട് പോകുന്നതാണ് ഏറ്റവും വലിയ വിജയം'

    റാണ അഭിമാനം

    റാണ അഭിമാനം

    അവനവന്റെ കുറവുകള്‍ മറച്ചു ജീവിക്കാന്‍ എല്ലാരും ശ്രമിക്കുന്ന ലോകത്തു റാണ വ്യത്യസ്തനാകുകയാണ്. തന്റെ കുറവുകള്‍ മറികടന്നു സ്‌പെഷ്യല്‍ എഫക്ട് കോര്‍ഡിനേറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും, ബാഹുബലി പോലെയുള്ള വലിയ സിനിമയിലെ കൈയടികളും നേടുമ്പോള്‍ റാണക്കു അഭിമാനിക്കാം.

    റാണയുടെ അരങ്ങേറ്റം

    റാണയുടെ അരങ്ങേറ്റം

    തെലുങ്ക് സിനിമ താരം വിക്ടറി വെങ്കിടേഷിന്റെ അനന്തരവനാണ് റാണാ. സിനിമ നടനാകുന്നതിനു മുന്‍പ് സ്‌പെഷ്യല്‍ എഫക്ട് കോര്‍ഡിനേറ്റര്‍ ആയിരുന്നു. 2010 ലാണ് റാണയുടെ ആദ്യ ചിത്രം ലീഡര്‍ റീലിസാകുന്നത്. തെലുങ്കു രാഷ്ട്രീയവും മറ്റു അനുബന്ധ സംഭവങ്ങളും പ്രമേയമാക്കിയ ചിത്രം ഒരു വന്‍ വിജയം മാത്രമല്ല ഒരു ട്രെന്‍ഡ് സെറ്റെര്‍ കൂടെയായിരുന്നു.

    മറ്റ് ഭാഷകളിലും വിജയം

    മറ്റ് ഭാഷകളിലും വിജയം

    2011 ല്‍ റാണ ദം മാരോ ദം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി. പിന്നീട് പല ചിത്രങ്ങളിലൂടെ ഹിന്ദി, തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായി റാണാ ദഗുപതി മാറി.

    English summary
    Rana Daggubati have only one eye..other eye doesn't work..would you believe??
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X