»   » ജീവയ്ക്കും അമിതാഭ് ബച്ചനും ശേഷം മോഹന്‍ലാലും റാണാ ദഗുപതിയും നേര്‍ക്കുനേര്‍

ജീവയ്ക്കും അമിതാഭ് ബച്ചനും ശേഷം മോഹന്‍ലാലും റാണാ ദഗുപതിയും നേര്‍ക്കുനേര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

തെലുങ്കിലും തമിഴിലും പേരെടുത്ത റാണാ ദഗുപതി മലയാളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗത്തിലൂടെയാണ് റാണ മലയാളത്തിലെത്തുന്നത്. മോഹന്‍ലാല്‍ അഭിനയിക്കുന്ന മഹാദേവനൊപ്പം മറ്റൊരു ആര്‍മി ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ റാണ അവതരിപ്പിക്കുക.

ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണിപ്പോള്‍ റാണ. അതിന് ശേഷമാകും റാണ മലയാളത്തിലെത്തുന്നത്. സെപ്തംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതി. ജിബു ജേക്കബിന്റെ പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്ന് വായിക്കാം.

ജീവയ്ക്കും അമിതാഭ് ബച്ചന് ശേഷം

മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ ആദ്യ പട്ടാള ചിത്രമായ കീര്‍ത്തിചക്രയില്‍ തമിഴ് നടന്‍ ജീവ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതിന് ശേഷം ഒരുക്കിയ കാണ്ഡഹാറില്‍ അമിതാഭ് ബച്ചനുമെത്തി. ഇവര്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍-റാണ ദഗുപതി നേര്‍ക്കുനേര്‍ എത്തുന്നത്.

ബഹുഭാഷ-ബിഗ് ബജറ്റ് ചിത്രം

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ഇതൊരു ബിഗ് ബജറ്റ് ചിത്രം കൂടിയായിരിക്കുമെന്ന് പറയുന്നു.

ഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനാകും

കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവന്റെ വേഷമണിയുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പിലാകും പ്രത്യക്ഷപ്പെടുന്നതെന്നും കേള്‍ക്കുന്നുണ്ട്.

1971ലെ ഇന്തോ-പാക് യുദ്ധം

1971ലെ ഇന്തോ-പാക് യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Rana Daggubati To Make His Mollywood Debut Soon?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam