താൻ കേരളത്തിലെ കാട്ടിൽ എത്തി! ചിത്രം പങ്കുവെച്ച് റാണ ദഗ്ഗുപതി, കാണൂ

കേരളത്തിലെ കാട്ടിനുളളിൽ റാണ

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്തെ സൂപ്പർ താരം എന്ന താരപദവിയിലേയ്ക്ക് ഉയർന്ന താരമാണ് റാണ ദഗ്ഗുബാട്ടി. വില്ലനായ പ്രത്യക്ഷപ്പെട്ട് ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച താരം കൂടിയാണ്. ഒറ്റ ചിത്രം കൊണ്ട് അതും വില്ലനായിട്ട പോലും തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ റാണയ്ക്ക് കഴിഞ്ഞു.

rana

ഭാഷകൾക്ക് അതീതമായി മികച്ച താരങ്ങളേയും മികച്ച ചിത്രങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഇരു കൈകൾ നീട്ടി സ്വീകരിക്കുന്നതാണ് മലയാളികൾ. മലയാളികളുടെ ഇടയിലും റണ‌യ്ക്ക് ഒരു സ്പെയ്സുണ്ട്. ഇതു പോലെതന്നെയാണ് തിരിച്ചും. കേരളത്തിനോടും കേരളീയരോടും പ്രത്യേക താൽപര്യമാണുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കേരളത്തിനെ കുറിച്ചുളള റാണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

 കാടിലെത്തിയത്

കാടിലെത്തിയത്

സൂപ്പർ താരം റാണ ദഗ്ഗുബട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് കേരളത്തിലെത്തിയത്. . ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളിലായി ഒരുങ്ങുന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് താരം കേരളത്തിലെ കാട്ടിലെത്തിയത്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലെ കാട്ടിനുള്ളിലാണ് ചിത്രീകരണം നടക്കുന്നത്.

 ഹാത്തി മേരേ സാഥി

ഹാത്തി മേരേ സാഥി

തമിഴ് സംവിധായകനായ പ്രഭു സോളമന്റെ ബഹുഭാഷ ചിത്രമായ ഹാത്തി മേരേ സാഥിയുടെ ചിത്രീകരണത്തിനായിട്ടാണ് റാണ കേരളത്തിലെ കാടുകളിൽ എത്തിയത്. താരത്തിന്റെ കാടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഈ ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗവും ചിത്രീകരിക്കുന്നത് കേരളത്തിലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് റാണ ചിത്രം പുറത്തുവിട്ടിരിക്കുന്നത്

മൂന്ന് ഭാഷയിലെ താരങ്ങൾ

മൂന്ന് ഭാഷയിലെ താരങ്ങൾ

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഹാത്തി മേരേ സാഥി എന്ന ചിത്രത്തിന്റെ തമിഴ് ടൈറ്റിൽ കാടൻ എന്നാണ്. അത് തെലുങ്കിൽ എത്തുമ്പോൾ ആരണ്യയായി മാറുന്നു.മൂന്ന് ഭാഷകളിലുമായി വ്യത്യസ്ത താരങ്ങളാണ് അഭിനയിക്കുന്നത്. പുൽകിത് സാമ്രട്ട് ഹിന്ദിയിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴിൽ വിഷ്ണു വിശാലും തെലുങ്കിൽ രഘു ബാബുവാണ് അവതരിപ്പിക്കുന്നത്. ഈ മൂന്ന് പതിപ്പിലും റാണയ്ക്കൊപ്പം സോയ ഹുസൈയ്നും കൽക്കിയും എത്തുന്നുണ്ട്.

  യഥാർഥ സംഭവം

യഥാർഥ സംഭവം

മനുഷ്യനു മൃഗവും തമ്മിലുളള ആത്മബന്ധം തുറന്നു കാട്ടുന്ന ചിത്രമാണിത്. 1971 ൽ ബോളിവുഡിൽ ഇതേ പേരിൽ തന്നെ( ഹാത്തി മേരേ സാഥി) പുറത്തിറങ്ങിയ ചിത്രത്തിനൊരു ആദരമെന്ന നിലയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അന്ന് രാജേഷ് ഖന്നയും തനൂജയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം പുറത്തെത്തുന്നത്.

View this post on Instagram

In the jungles of kerala. #Shootinginthewild!!

A post shared by Rana Daggubati (@ranadaggubati) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X