ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു!! പിന്നെ പ്രണയമായി, തൃഷയുമായുളള ബ്രേക്കപ്പിനെ കുറിച്ച് റാണ
ബോളിവുഡ് ടോക്ക് ഷോയായ കോഫി വിത്ത് കരണിലാണ് തൃഷാ- റാണപ്രണയകഥ വീണ്ടും ഉയർന്നു വന്നത്.
ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രഭാസും അനുഷ്കയും മാത്രമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായത്. വില്ലനാണെങ്കിൽ പോലു റാണ ദഗ്ഗുബാട്ടിയും പ്രേക്ഷകരുടെ ഇഷടതാരമായി മാറുകയായിരുന്നു. ബാഹുബലിയിലെ പൽവാൽദേവൻ എന്ന കഥാപാത്രം കരിയറിൽ വൻ ഹൈക്ക് സൃഷ്ടിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് തെന്നിന്ത്യൻ സിനിമ ലോകത്തെ ചൂട് പിടിച്ച ചർച്ചയായിരുന്നു റാണ് - നടി തൃഷ പ്രണയം. ഇവരുടെ ബന്ധത്തിന് ഒട്ടനവധി വർഷത്തെ പഴക്കമുണ്ട്.എനനാൽ പിന്നെ താരങ്ങൾ വേർ പിരിയുകയായിരുന്നു.
വർഷങ്ങൾ പഴക്കമുളള ഈ ലവ് സ്റ്റോറി വീണ്ടും ചർച്ചയാവുകയാണ്. ബോളിവുഡ് ടോക്ക് ഷോയായ കോഫി വിത്ത് കരണിലാണ് തൃഷാ- റാണപ്രണയകഥ വീണ്ടും ഉയർന്നു വന്നത്. എന്നാൽ ബോളിവുഡ് ഗേസിപ്പ് കോളങ്ങൾ അധികം ആഘോഷിക്കാത്ത ഒരു ബന്ധമായിരുന്നു ഇവരുടേത്. വർഷങ്ങൾ പഴക്കമുള്ള ബന്ധം തകർന്നു പോയതിന്റെ കാരണം ഇന്നും അജ്ഞാതമാണ്. ഇപ്പോഴിത തൃഷയുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് റാണ.

അധികം ചർച്ചയാകാത്ത പ്രണയം
സമൂഹ മാധ്യമങ്ങളിലൊ ഗോസിപ്പ് കോളങ്ങളിലോ അധികം ചർച്ച ചെയ്യപ്പെടാത്ത പ്രണയമായിരുന്നു ഇവരുടേത്. റാണയോ തൃഷയോ ഒരിക്കൽ പോലും പൊതു വേദിയിൽ പ്രണയത്തെ കുറിച്ചോ ബ്രേക്കപ്പിനെ കുറിച്ചോ സംസാരിച്ചിട്ടില്ല. കൂടാതെ പ്രണയത്തിലാണെന്നുള്ള കാര്യ പോലും തുറന്ന് സമ്മതിച്ചിരുന്നുമില്ല. എന്നാൽ ഇപ്പോൾ റാണ തന്നെ തൃഷയുമായിട്ടുള്ള പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും തുറന്ന് പറയുകയാണ്.

കരണിന്റെ ചോദ്യങ്ങൾ
കോഫി വിത്ത് കരൺ ടോക്ക് ഷോയിലായിരുന്നു റാണയുടെ തുറന്നു പറച്ചിൽ. ആദ്യം റാണയ്ക്ക് പ്രണയമുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ല എന്നായിരുന്നു മറുപടി. പിന്നീടാണ് തൃഷയുമായിട്ടുളള ബന്ധത്തെ കുറിച്ച് ചോദിച്ചത്. ആദ്യ ഒഴിഞ്ഞു മാറിയെങ്കിലും പിന്നട് തങ്ങൾ സുഹൃത്തുക്കളായിരുന്നു എന്ന് പറയുകയായിരുന്നു. അതിനു ശേഷമാണ് പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും താരം വെളിപ്പെടുത്തിയത്.

സൗഹൃദം പ്രണയമായി
ആദ്യ കാലത്ത് താനും തൃഷയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഫിന്നീട് അത് പ്രണയമാകുകയായിരുന്നു. കുറെ കാലം ആ ബന്ധം തുടർന്നു . എന്നാൽ പിന്നീട് ആ റിലേഷൽ വിചാരിച്ചതു പോലെ മുന്നോട്ട് പോയില്ലെന്നും റാണ പറഞ്ഞു. എനനാൽ തൃഷ ഇപ്പോഴും സിംഗിൾ അണല്ലോ എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് തനിയ്ക്ക് അറിയില്ലെന്നായിരുന്നു റാണയുടെ മറുപടി.

പ്രഭാസിനെ മുന്നേ റാണയുടെ വിവാഹം
പ്രഭാസിനു മുൻപേ റാണ വിവാഹ കഴിക്കുമെന്ന് ചാറ്റ് ഷോയ്ക്കിടെ രാജമൗലി വെളിപ്പെടുത്തി. റാണ വളരെ അടുക്കും ചിട്ടയുമുള്ള ആളാണ്. സമയാനുസരണം ഓരേ കാര്യങ്ങൾ അതിന്റേതായ അടുക്കും ചിട്ടയിലും ചെയ്യും. ശരിയ്ക്കും റാണയുടെ ജീവിതം 1-10. 10-15,15-20 വയസ്സ്. എന്നീ തരത്തിലാണ്. വിവാഹവും അതിന്റെ ഒരു ഭാഗമാണ്. അത് തീർച്ചയായും നടക്കും. എന്നാൽ എത്രകാലം നീണ്ടു നിൽക്കുമെന്ന് തനിയ്ക്ക് അറിയില്ലെന്നും തമാശ രൂപേണേ രാജമൗലി പറഞ്ഞു.


Click it and Unblock the Notifications











