ബാഹുബലി വില്ലന്‍ ആര്‍മിയില്‍
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ വില്ലന്‍ ഇനി ആര്‍മിയില്‍. സങ്കല്പ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നാവിക ഉദ്യോഗസ്ഥന്റെ വേഷമാണ് റാണ ദഗുപതി അവതരിപ്പിക്കാന്‍ പോകുന്നത്.
പതിനെട്ട് ദിവസങ്ങള്‍ കടലിനടിയില്‍ കഴിയേണ്ടി വരുന്ന നാവിക ഉദ്യോഗസ്ഥന്റെയും സംഘാംഗങ്ങളുടെയും കഥ പറയുന്നതാണ് പുതിയ ചിത്രം. 71 ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ വിന്യസിച്ച പി എന്‍ എസ് ഖാസി മുങ്ങിയതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമയിലേക്ക് നയിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്.

ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ റാണ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായാണ് അറിയുന്നത്.
നടന്‍ പ്രകാശ് രാജും ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബ്ലൂ ഫിനിഷ് എന്ന സ്വന്തം ചിത്രത്തെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ പുതിയ ചിത്രം ഒരുക്കുന്നത്.


Click it and Unblock the Notifications