പ്രിയാമണിക്ക് റാണ ദഗുബതി നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്! ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെയിഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് പ്രിയാമണി. ഗ്ലാമര്‍ വേഷങ്ങളിലൂടെയും അഭിനയ പ്രാധാന്യമുളള റോളുകളിലൂടെയുമാണ് നടി തിളങ്ങിയത്. മലയാളത്തിനൊപ്പം തന്നെ തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലും പ്രിയാമണി അഭിനയിച്ചിരുന്നു. കൂടാതെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു താരം. റിയാലിറ്റി ഷോകളില്‍ ജഡ്ജായി വന്ന ശേഷമാണ് പ്രിയാമണിയെ പ്രേക്ഷകര്‍ കൂടുതലായി അറിഞ്ഞുതുടങ്ങിയത്.

ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലെല്ലാം വിധികര്‍ത്താവായി നടി പങ്കെടുത്തിരുന്നു. തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള താരം കൂടിയാണ് പ്രിയാമണി. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു കാരം. മുസ്തഫയുമായുളള വിവാഹ ശേഷം മുംബൈയിലാണ് നടി സ്ഥിരതാമസമാക്കിയിരുന്നത്.

മലയാളത്തിന് പുറമെ

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ റിയാലിറ്റി ഷോകളിലും ജഡ്ജായി പ്രിയാമണി പങ്കെടുത്തിരുന്നു. അടുത്തിടെയാണ് ഫാമിലിമാനിലൂടെ വെബ്‌സീരിസ് രംഗത്തും നടി തുടക്കം കുറിച്ചത്. നീരജ് മാധവ്, മനോജ് ബജ്‌പേയ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു പ്രിയാമണിയും സീരിസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നത്. ആമസോണ്‍ പ്രൈമിലായിരുന്നു വെബ് സീരിസ് സംപ്രേക്ഷണം ചെയ്തിരുന്നത്.

അതേസമയം

അതേസമയം പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരത്തിന്റെ 36ാം പിറന്നാള്‍ ദിനമാണിന്ന്. പ്രിയാമണിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. അധികപേരും സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് നടിക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. എല്ലാവരുടെയും ആശംസകള്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായും പ്രിയാമണി പങ്കുവെച്ചിരുന്നു.

കൂട്ടത്തില്‍ ബാഹുബലി

കൂട്ടത്തില്‍ ബാഹുബലി താരം റാണ ദഗുബതിയുടെതായി വന്ന ആശംസയായിരുന്നു ശ്രദ്ധേയമായിരുന്നത്. പ്രിയാമണിക്ക് ആശംസകള്‍ക്കൊപ്പം ജന്മദിന സമ്മാനവുമായിട്ടാണ് റാണ എത്തിയത്. റാണയ്‌ക്കൊപ്പം പ്രിയാമണിയും പ്രധാന വേഷത്തില്‍ എത്തുന്ന വിരാടപര്‍വ്വം എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് നടന്‍ പങ്കുവെച്ചത്. പ്രിയാമണിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു നടന്‍ ഈ പോസ്റ്റര്‍ പോസ്റ്റ് ചെയ്തത്.

പ്രിയാമണി ഇതുവരെ

പ്രിയാമണി ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമായിരിക്കും വിരാടപര്‍വ്വത്തില്‍ എന്നാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന. തെലുങ്കിലാണ് പ്രിയാമണിക്ക് റാണ ദഗുബതി ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. റാണയെ കൂടാതെ സിനിമയുടെ സംവിധായകന്‍ വേണു ഉഡുഗലയും പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രിയാമണിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. കഴിഞ്ഞ മാസം സായി പല്ലവിയുടെ ജന്മദിനത്തിലും വിരാടപര്‍വ്വം അണിയറ പ്രവര്‍ത്തകര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് വിരാടപര്‍വ്വം അണിയറ പ്രവര്‍ത്തകരുളളത്. നന്ദിതാ ദാസ്, ഈശ്വരി റാവു തുടങ്ങിയ താരങ്ങളും വിരാട പര്‍വ്വത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Read more about: priyamani rana daggubati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X