റാണയ്ക്ക് വൃക്ക രോഗം? രൂപം തന്നെ മാറിപ്പോയി, ഒടുവിൽ മറുപടിയുമായി താരം
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് റാണദഗ്ഗുബട്ടി. പ്രതിനായകനായി എത്തി ഇത്രയധികം പ്രേക്ഷക പിന്തുണ നേടിയ താരം ചിലപ്പോൾ റാണയായിരിക്കുമെന്ന് തെന്നിന്ത്യിൽ മാത്രമല്ല ബോളുവുഡിലും താരത്തിന് കൈനിറയെ ആരാധകരാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. റാണയുടെ കിഡ്നിയ്ക്ക് അസുഖമാണെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ചികിത്സയ്ക്കായി താരം അമേരിക്കയിലാണെന്നും അമ്മ കിഡ്നിധാനം ചെയ്യുമെന്നുള്ള വാർത്തക പടർന്നു പിടിച്ചിരുന്നു. ഇപ്പോഴിത ഇത്തരം വാർത്തകൾക്ക് മറുപടിയുമായി താരം എത്തുകയാണ്.

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ താരം ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മില്ലേനിയല്‍ കാര്‍ഡ് പ്രൊമോട്ട് ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അത്. എന്നാൽ ആരാധകരെ സ്ട്രൈക്ക് ചെയ്തത് റാണയെയായിരുന്നു. ഏറെ ക്ഷീണതനായ രൂപത്തിലാണെന്നാണ് ആരാധകരുടെ കണ്ടു പിടിത്തം. പുതിയ പോസ്റ്റിന് ചുവടെ സുഖാന്വേഷണവുമായി ഇവർ രംഗത്തെത്തുകയും ചെയ്തു. വൃക്കരോഗത്തെ കുറിച്ചായിരുന്നു കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത്. ഇതിന് കൃത്യമായ ഉത്തരവും താരം നൽകിയതോടെ പ്രചരിച്ച കിംവതന്തികൾ അകലുകയായിരുന്നു.

തനിയ്ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ലെന്നും. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വളരെ ബോറാണെന്നും താരം കമന്റിൽ പറഞ്ഞു.ശരീരം മെലിഞ്ഞുള്ള പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണെന്നാണ് റിപ്പോർട്ട്. സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിനായി റാണ ശരീറ ഭാരം കുറച്ചത് വാർത്തകളിൽല ഇടം പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രോഗ വാർത്ത പ്രചരിച്ചത്.

സിനിമയിൽ സജീവമായ താരം കുറച്ചു നാളുകളായി വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. സോഷ്യൽ മീഡിയയിലും താരം സജീവമല്ലായിരുന്നു. തുടർന്നാണ് വൃക്കരോഗ സംബന്ധമായ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.. വൃക്ക രേഗത്തെ തുടർന്ന് താരം അമേരിക്കയിൽ ചികിത്സയിലാണെന്നും അമ്മ താരത്തിന്റെ വൃക്ക ദാനം ചെയ്യുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വാർത്ത വ്യാപകമായപ്പോൾ മറുപടിയുമായി താരം എത്തിയിരുന്നു.

ആരാധകന്റെ ചോദ്യത്തിന് മറുപടി റാണ തന്നെ നല്‍കിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ വായിക്കാതിരിക്കൂ.. എന്നായിരുന്നു റാണയുടെ മറുപടി. ഇതോടെ റാണയുടെ ആരോഗ്യത്തെ സംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകള്‍കക് താൽക്കാലിക ശമനം ഉണ്ടാകുകയായിരുന്നു. പ്രിയതാരം തന്നെ നേരിട്ട് വന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ആരാധകരും ആവേശത്തിലായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും താരത്തിന്റെ വൃക്ക രോഗം സജീവ ചർച്ചയാവുകയാണ്.


Click it and Unblock the Notifications











