ഭല്ലാല ദേവനും കട്ടപ്പയും വീണ്ടും ഒന്നിക്കുന്നു! ഇത്തവണ ബാഹുബലിയെ കൊല്ലുന്നില്ല, പിന്നെയോ?
ബാഹുബലി എന്ന വിസ്മയ ചിത്രത്തിന് ശേഷം സിനിമയിലെ താരങ്ങളെല്ലാം മറ്റ് സിനിമകളുടെ തിരക്കുകളിലാണ്. പ്രഭാസ് നായകനായി അഭിനയിക്കുന്ന സഹോ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. റാണ ദഗ്ഗുപതി നായകനായി അഭിനയിച്ച 'നെനെ രാജ നെനെ മന്ത്രി' എന്ന സിനിമ റിലീസ് ചെയ്തിരുന്നു.
ഇപ്പോള്‍ ബാഹുബലിയിലെ ചില താരങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍. ഭല്ലാല ദേവനായി അഭിനയിച്ച റാണ ദഗ്ഗുപതിയും കട്ടപ്പയായിരുന്ന സത്യരാജുമാണ് പുതിയ സിനിമയില്‍ ഒന്നിക്കുന്നത്. ഇവര്‍ക്കൊപ്പം നാസറും അഭിനയിക്കുന്നുണ്ട്.

റാണ നായകനായി അഭിനയിക്കുന്ന 'മാടൈ തിരന്തു' എന്ന തെലുങ്കു സിനിമയിലാണ് താരങ്ങളും അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2016 ല്‍ ആരംഭിച്ച സിനിമയാണെങ്കിലും ഇപ്പോഴാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ യഥാര്‍ത്ഥ ജീവിതം പ്രമേയമാക്കി രണ്ടാം ലോകമഹായുദ്ധത്തിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നത്. സിനിമയ്ക്ക് പുറമെ റാണ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











