മാര്‍ത്താണ്ഡ വര്‍മ്മയായി എത്തുമെന്ന് റാണ ദഗുപതി! സിനിമയെക്കുറിച്ച ബാഹുബലി താരം
ബാഹുബലി സീരിസിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് റാണ ദഗുപതി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ പ്രകടനം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. ബാഹുബലിക്ക് പിന്നാലെ റാണയുടെ സിനിമകളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ബാഹുബലിക്ക് പിന്നാലെയാണ് മലയാളത്തില്‍ മര്‍ത്താണ്ഡ വര്‍മ്മയായി റാണ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. കെ മധുവാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ബ്രഹ്മാണ്ഡ ചിത്രം ഉടന്‍ തുടങ്ങുമെന്ന് റാണ ദഗുപതി അറിയിച്ചിരുന്നു. മനോരമ ന്യൂസിനോടാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ചരിത്ര സംഭവത്തെ ആസ്പദമാക്കിയുളളതിനാല്‍ ഏറെ ഗവേഷണങ്ങള്‍ ആവശ്യമായ സിനിമയാണെന്നും ഉടന്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും നടന്‍ പറഞ്ഞു.
ബാഹുബലിയിലൂടെ കേരളത്തിലും നിരവധി ആരാധകരുണ്ടായ താരമാണ് റാണ ദഗുപതി. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന കാടന്‍, മടൈ തിരന്ത്, ഹിരണ്യ കശ്യപ, വിരാട പര്‍വ്വം തുടങ്ങിയവയാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.


Click it and Unblock the Notifications











