റാണയ്ക്ക് വൃക്കരോഗമെന്ന് അഭ്യൂഹം! അത്തരം വാര്‍ത്തകള്‍ വായിക്കാതിരിക്കൂ.. റാണയുടെ മറുപടി ഇങ്ങനെ

ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രഭാസ് മാത്രമല്ല വില്ലനായിട്ടെത്തിയ റാണ ദഗ്ഗുപതിയും തിളങ്ങി നിന്നിരുന്നു. ബാഹുബലിയുടെ ഓളം കഴിഞ്ഞെങ്കിലും ഭല്ലാല ദേവനായിട്ടെത്തിയ റാണയെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിവേഗമാണ് ചര്‍ച്ചയാവുന്നത്. അടുത്തിടെ റാണയ്ക്ക് എന്തോ അസുഖമുണ്ടെന്ന് ചിലര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പലതരം ആരോപണങ്ങളും ഉയര്‍ന്നു. ഇതിനെല്ലാം മറുപടിയുമായി റാണ തന്നെ എത്തിയിരിക്കുകയാണ്.

റാണ വൃക്കരോഗത്തിന് പിടിയിലാണെന്നും ചികിത്സയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നുമായിരുന്നു വാര്‍ത്തകള്‍. താരത്തിന് അമ്മ തന്നെ വൃക്ക ദാനം ചെയ്യുമെന്നും ചികിത്സയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയിലേക്ക് പോവുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. അടുത്തിടെ റാണ പുറത്ത് വിട്ട ചില ചിത്രങ്ങളില്‍ ശരീരഭാരം കുറഞ്ഞ് മെലിഞ്ഞിട്ടുള്ളത് പോലെ തോന്നിയതിനാല്‍ പലരും വാര്‍ത്ത സത്യമാണെന്ന് വിചാരിച്ചിരുന്നു. അക്കാര്യത്തില്‍ വിശദീകരണവുമായി റാണ തന്നെ എത്തിയിരിക്കുകയാണ്.

rana-dugpathi

ഉടന്‍ റിലീസിനൊരുങ്ങുന്ന വിജയ് ദേവരകൊണ്ട നായകനാവുന്ന ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിന് ആശംസകളുമായി എത്തിയതായിരുന്നു റാണ. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ട വീഡിയോയുടെ താഴെ ആരാധകര്‍ക്ക് ചോദിക്കാനുള്ളത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു. അതിലൊരാള്‍ താങ്കളുടെ സര്‍ജറി എങ്ങനെയുണ്ട്. ആരോഗ്യം ഓക്കെയാണോ എന്നിങ്ങനെയുള്ള ചോദ്യം ഉന്നയിച്ചിരുന്നു.

ആരാധകന്റെ ചോദ്യത്തിന് മറുപടി റാണ തന്നെ നല്‍കിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ വായിക്കാതിരിക്കൂ.. എന്നായിരുന്നു റാണയുടെ മറുപടി. ഇതോടെ കഴിഞ്ഞ ആഴ്ചകളില്‍ റാണയുടെ ആരോഗ്യത്തെ സംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകള്‍ക്ക് അവസാനമായി. പ്രിയതാരം തന്നെ നേരിട്ട് വന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ആരാധകരും ആവേശത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X