ഇത്തരം തട്ടിപ്പുകള്‍ പ്രോല്‍സാഹിപ്പിക്കരുത്! തന്റെ പുതിയ സിനിമയ്‌ക്കെതിരെ റാണ ദഗുബതി
ബാഹുബലി സീരീസിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് റാണ ദഗുബതി. ബ്രഹ്മാണ്ഡ ചിത്രത്തിലെ പല്‍വാല്‍ ദേവന്‍ എന്ന കഥാപാത്രം നടന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ബാഹുബലിക്ക് ശേഷം റാണയുടെ ചിത്രങ്ങള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. പുതിയൊരു സിനിമയുമായി ബന്ധപ്പെട്ട് റാണയുടെതായി വന്ന ട്വീറ്റ് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. റാണയുടെ പുതിയ ചിത്രമായ 1945നെതിരെയാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് അപൂര്‍ണമായ സിനിമയാണെന്നും തന്‌റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ പ്രോല്‍സാഹിപ്പിക്കരുതെന്നും നടന്‍ ട്വീറ്റ് ചെയ്തു.

സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങുമെന്നുളള പ്രഖ്യാപനത്തിന് പിന്നാലെയാണ് റാണ ട്വീറ്റുമായി എത്തിയത്. 1945 പൂര്‍ത്തിയാക്കാത്തതിന്റെ പേരിലും പ്രതിഫലം നല്‍കാത്തതിന്റെ പേരിലും നിര്‍മ്മാതാവുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവരെ കണ്ടിട്ട് പോലുമില്ല. കൂടുതല്‍ ആളുകളെ വഞ്ചിച്ച് മാര്‍ക്കറ്റില്‍ പൈസ ഉണ്ടാക്കാനുളള നിര്‍മ്മാതാവിന്റെ ആശയമാണിത്. ഇതിനെ പ്രോല്‍സാഹിപ്പിക്കരുത്, റാണ ദഗുബതി ട്വീറ്റ് ചെയ്തു.
ശിവകുമാര്‍ സംവിധായകനായ ചിത്രം രണ്ട് വര്‍ഷം മുന്‍പാണ് പ്രഖ്യാപിച്ചത്. എസ് എന്‍ രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു സൈനികന്റെ വേഷത്തിലാണ് റാണ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സിനിമയെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തിറങ്ങിയില്ല.


Click it and Unblock the Notifications