രോഗത്തിന്റെ പിടിയിലായി റാണ ദഗുപതി? വൈറല്‍ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത്! കാണൂ
ബാഹുബലി സീരിസിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളായ നടനാണ് റാണ ദഗുപതി. ബ്രഹ്മാണ്ഡ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം നടന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. പ്രഭാസിനൊപ്പം മല്‍സരിച്ചുളള അഭിനയ പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചിരുന്നത്. റാണയുടെതായി പുറത്തിറങ്ങിയ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ബാഹുബലിയില്‍ കരുത്തുറ്റ ശരീരവുമായി വില്ലന്‍ റോളില്‍ എത്തിയ നടന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ശരീരമാകെ മെലിഞ്ഞ് രോഗിയെ പോലെയാണ് പുതിയ ചിത്രത്തില്‍ റാണ പ്രത്യക്ഷപ്പെടുന്നത്. താരത്തിന് രോഗം തന്നെയാണെന്ന തരത്തില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കുറിച്ചിരുന്നു.

അതേസമയം പുതിയ ചിത്രത്തിനു വേണ്ടിയുളള നടന്റെ മേക്ക് ഓവറാണിതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന കാടന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണ ദഗുപതി രൂപമാറ്റം വരുത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിനു വേണ്ടിയാണ് അമ്പരപ്പിക്കുന്ന മേക്ക് ഓവര്‍ നടന്‍ നടത്തിയിരിക്കുന്നത്.
ഹിന്ദിയില്‍ ഹാത്തി മേരെ സാത്തി എന്ന പേരിലും തെലുങ്കില്‍ ആരണ്യ എന്ന പേരിലുമാണ് സിനിമയെത്തുക. തമിഴ് താരം വിഷ്ണു വിശാലും റാണയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











