ആദ്യപ്രണയം പരാജയമായിരുന്നു! ഇന്നും വേദനിപ്പിക്കുന്ന കാര്യമാണത്! വെളിപ്പെടുത്തലുമായി റാണ ദഗ്ഗുപതി!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരമാണ് റാണ ദഗ്ഗുപതി. ബാഹുബലി എന്ന രാജമൗലി ചിത്രത്തിലൂടെ പ്രഭാസിന്റെ മാത്രമല്ല റാണയുടേയും ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. 2 ഭാഗങ്ങളിലായെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബല്ലാലദേവനായാണ് റാണയെത്തിയത്. മികച്ച പ്രകടം തന്നെയായിരുന്നു അദ്ദേഹവും പുറത്തെടുത്തത്. ആകാരവടിവും മറ്റുമൊക്കെയായി ആരാധികമാരുടെ പ്രിയതാരമാണ് റാണ. ഇന്നും അവിവാഹിതനായി തുടരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും താരത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു. തൃഷയും റാണ ദഗ്ഗുപതിയും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് അറിയാത്തവര്‍ വിരളമാണ്. 10 വര്‍ഷത്തോളം അടുത്ത സുഹൃത്തായിരുന്നു തൃഷ. പിന്നീടാണ് ആ ബന്ധം പ്രണയമായി മാറിയതെന്ന് റാണ പറഞ്ഞിരുന്നു.
സൗഹൃദം പ്രണയമായി മാറിയിരുന്നുവെങ്കിലും അത് വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. വിചാരിച്ച പോലെയായിരുന്നില്ല ആ ബന്ധം നീങ്ങിയത്. ഇരുവരും ഇപ്പോഴും അവിവാഹിതരായി തുടരുന്നതും പഴയ പ്രണയം പൊടി തട്ടിയെടുക്കുമോയെന്ന തരത്തിലുമുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. തൃഷയ്ക്കും മുന്‍പ് തനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നുവെന്നും ആ സംഭവം ഇപ്പോഴും മനസ്സിലുണ്ടെന്നും മുന്‍പൊരു അഭിമുഖത്തിനിടയില്‍ താരം പറഞ്ഞിരുന്നു. ആദ്യപ്രണയത്തെക്കുറിച്ചും അന്ന് താരം വ്യക്തമാക്കിയിരുന്നു. തന്റെ സീനിയറായിരുന്നു ആ പെണ്‍കുട്ടി. എല്ലാവരുടേയും ഡ്രീംഗേളായിരുന്നു. ഇടയ്‌ക്കെപ്പഴോ ഒന്നോ രണ്ടോ വാക്കുകള്‍ സംസാരിച്ചിരുന്നുവെന്നല്ലാതെ അവളുമായി വലിയ പരിചയമില്ലായിരുന്നു.

നാല് വര്‍ഷം മുന്‍പ് ഫേസ്ബുക്കില്‍ ഫ്രണ്ട് സജഷനായി അവളെ കണ്ടിരുന്നു. അപ്പോള്‍ത്തന്നെ താനവള്‍ക്ക് റിക്വസ്റ്റ് അയച്ചിരുന്നുവെന്നും അവളത് സ്വീകരിച്ച് ചാറ്റ് ചെയ്തിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു. താനാരാണെന്ന് അവള്‍ക്ക് ഓര്‍മ്മിച്ചെടുക്കാനാവുന്നില്ലെന്നും നിരവധി മൂച്വല്‍ ഫ്രണ്ട്‌സിനെ കണ്ടതിനാലാണ് റിക്വസ്റ്റ് സ്വീകരിച്ചതെന്നുമായിരുന്നു അവള്‍ പറഞ്ഞത്. ഇത് കേട്ടതോടെ ആകെ നിരാശ തോന്നിയെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications