ഇന്ത്യയുടെ സൂപ്പർ ഹീറോയാകാൻ ഇഷ്ടം!! സ്വപ്ന ചിത്രത്തിനെ കുറിച്ച് റാണ ദഗ്ഗുബട്ടി
താൻ ചെയ്ത സൂപ്പർ ഹീറോ സിനിമയാണ് ബാഹുബലി.
ബഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടനാണ് റാണ ദഗ്ഗുബട്ടി. ചിത്രത്തിൽ വില്ലൻ കഥാപാത്രമായിട്ടു കൂടിയും റാണയെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ബാഹുബലിയിൽ ഭല്ലാരി ദേവൻ എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിനോട് നൂറ്ശതമാനം നീതി പുലർത്തിയ അഭിനയമായിരുന്നു. ബാഹുബലിയുടെ വൻ വിജയത്തിനു ശേഷം കൈനിറയെ അവസരങ്ങളായിരുന്നു റാണയെ തേടി എൺത്തിയ്ത്. ഇപ്പോഴിത റാണ് തന്റെ ഡ്രീം സിനിമയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

സൂപ്പർ ഹീറോ ചിത്രത്തിൽ അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. അതും ഇന്ത്യൻ പശ്ചാത്തലത്തിലും സാഹചര്യത്തിലും ഒരുങ്ങുന്ന ചിത്രമായിരിക്കണം. സൂപ്പർ ഹീറോ ആകുക എന്നത് ഓഡിയൻസിന്റെ ഇടയിൽ ഒരു പുതിയ അനുഭവമായിരിക്കും. അമാനുഷിക ശക്തി പ്രകടമാകുന്ന സിനിമകളുടെ റിസൾട്ട് തിയേറ്ററുകളിൽ പോയാൽ മാത്രമാകും മനസ്സിലാകുക. അതിന് സംവിധായകൻ ഉണ്ടാക്കിവെച്ചിരിക്കുന്ന ലോകത്തിൽ നിന്ന് പുറത്തു കടക്കണമെന്നും റാണ പറയുന്നു.
താൻ ചെയ്ത സൂപ്പർ ഹീറോ സിനിമയാണ് ബാഹുബലി. അത് നിങ്ങൾക്കും അങ്ങനെ തന്നെയായിരുന്നിട്ടുണ്ടാകണം. സ്റ്റാർവാർ അമേരിക്കയിൽ ഉണ്ടാക്കിയ അതേ ചലനമാണ് ബാഹുബലി ഇന്ത്യയിൽ ഉണ്ടാക്കിയതെന്നും ഇതിനു മുൻപ് റാണ പറഞ്ഞിരുന്നു. സിനിമ ലോകം ഇപ്പോൾ മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











