വേദന സഹിക്കാന്‍ വയ്യ, റാണ ദഗ്ഗുപതി ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്നു
ബാഹുബലിയില്‍ നായകനോളം കയ്യടി നേടിയ ഭല്ലാല്‍ ദേവയെ അവതരിപ്പിച്ച നടനാണ് റാണ ദഗ്ഗുപതി.. സിനിമയില്‍ റാണ വില്ലനായിരുന്നെങ്കിലും ജീവിതത്തിലെ ഹീറോയാണ്. അത്രയേറെ പ്രതിസന്ധികളും വേദനയും അതിജീവിച്ച നടനാണ്.
എന്റെ വലത് കണ്ണിന് കാഴ്ചയില്ല.. ഇടത് കണ്ണ് പൊത്തിപ്പിടിച്ചാല്‍ ഈ ലോകം എനിക്ക് ഇരുട്ടാണ് എന്ന് റാണ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ ഞെട്ടലോടെയാണ് ആരാധകര്‍ അത് കേട്ടത്. ഇപ്പോള്‍ റാണയ്ക്ക് കണ്ണിന്റെ വേദന അസഹനീയമായിരിയ്ക്കുകയാണ്.

കാഴ്ച ശക്തിയില്ലാത്ത കണ്ണിന്റെ വേദന കാരണം ഷൂട്ടിങിലും സിനിമയിലും ഒന്നും ശ്രദ്ധിക്കാന്‍ റാണയ്ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് സിനിമാ ചിത്രീകരണത്തിനൊക്കെ ചെറിയ അവധിയെടുത്ത് വിദേശത്ത് ചികിത്സ നേടാനുള്ള ഒരുക്കത്തിലാണ് റാണ. റാണയുടെ അച്ഛനും നിര്‍മാതാവുമായ സുരേഷ് ബാബു വാര്‍ത്ത സ്ഥിരീകരിച്ചു.
റാണയുടെ രക്തസമ്മര്‍ദ്ദം അമിതമാണ്. പാരമ്പര്യമായി കിട്ടിയതാണ് റാണയ്ക്ക് ഈ അസുഖം. അതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ റാണയുടെ രക്തസമ്മര്‍ദ്ദം കുറയുന്നതിനായി കാത്തിരിയ്ക്കുകയായിരുന്നു ഡോക്ടര്‍മാര്‍. ഇത് റാണയുടെ രണ്ടാമത്തെ ശസ്ത്രക്രിയയാണ്.


Click it and Unblock the Notifications