സായി പല്ലവിയെ പറഞ്ഞ് നേര്‍വഴിക്കാക്കാന്‍ കെണിഞ്ഞു ശ്രമിക്കുന്ന റാണ ദഗ്ഗുപതി
ആരും തെറ്റിദ്ധരിക്കേണ്ടതില്ല.. പറഞ്ഞത് സായി പല്ലവിയും റാണ ദഗ്ഗുപതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തെ കുറിച്ചാണ്. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന വൃത്ത പറവം എന്ന ചിത്രത്തില്‍ റാണ ദഗ്ഗുപതിയും സായി പല്ലവിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
കരിയറില്‍ ആദ്യമായി ഒരു കടുകട്ടി വേഷം ചെയ്യുകയാണ് സായി പല്ലവി. നക്‌സലേറ്റ് ആയിട്ടാണ് സായി പല്ലവി ചിത്രത്തിലെത്തുന്നത്. റാണ ദഗ്ഗുപതി രാഷ്ട്രീക്കാരന്റെ വേഷത്തിലും. നേരത്തെ നേനു രാജു നേനു മന്ത്രി എന്ന ചിത്രത്തില്‍ റാണ രാഷ്ട്രീയക്കാരനായി എത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ദഗ്ഗുതി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.

ഒരു നക്ക്‌സല്‍ പെണ്ണും രാഷ്ട്രീയക്കാരനും പ്രണയത്തിലാവുന്നതാണ് കഥ. പ്രണയത്തിലായ ശേഷം റാണ സായി പല്ലവിയെ നക്‌സല്‍ ചിന്താഗതിയില്‍ നിന്ന് മാറ്റാന്‍ കെണിഞ്ഞു പരിശ്രമിയ്ക്കുകയാണ്. അതേ സമയം സായി പല്ലവി റാണയെ നക്‌സലേറ്റ് ആക്കാനാണ് ശ്രമിയ്ക്കുന്നത്. തബു ചിത്രത്തില്‍ മറ്റൊരു പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications