»   » ദുല്‍ഖറിന്റെ രാജകുമാരിയെ കാണാന്‍ ബാഹുബലിയിലെ പല്‍വാല്‍ ദേവ എത്തുന്നു, എത്രയും പെട്ടന്ന് കാണണം!!

ദുല്‍ഖറിന്റെ രാജകുമാരിയെ കാണാന്‍ ബാഹുബലിയിലെ പല്‍വാല്‍ ദേവ എത്തുന്നു, എത്രയും പെട്ടന്ന് കാണണം!!

Posted By: Rohini
Subscribe to Filmibeat Malayalam

ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മമ്മൂട്ടി കുടുംബത്തിലേക്ക് ഒരു അംഗം കൂടെ. വാര്‍ത്ത അറിഞ്ഞ അടുത്ത സുഹൃത്തുക്കളെല്ലാം ആശുപത്രിയില്‍ പോയി അമ്മയെയും കുഞ്ഞിനെയും കണ്ടിരുന്നു.

ബാഹുബലിയിലെ തന്റെ മകന് പിന്നിലൊരു രഹസ്യമുണ്ട്, വെളിപ്പെടുത്തലുമായി പൽവാൽ ദേവന്‍!!

പെട്ടന്ന് എത്തിപ്പെടാന്‍ കഴിയാത്തവര്‍ ഫോണിലും സോഷ്യല്‍ മീഡിയയിലും ദുല്‍ഖറിനെയും കുടുംബത്തെയും അഭിനന്ദിയ്ക്കുകയും അനുഗ്രഹിയ്ക്കുകയും ചെയ്തു. അക്കൂട്ടത്തിലൊരാളാണ് ബാഹുബലി എന്ന ചിത്രത്തിലെ പല്‍വാല്‍ ദേവ എന്ന ശക്തനായ വില്ലനെ അവതരിപ്പിച്ച രാണ ദഗ്ഗുപതിയും.

ട്വിറ്ററില്‍

ദുല്‍ഖറിനും അമാലിനും പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം റാണ ട്വിറ്ററിലൂടെ അറിയിച്ചു. ദുല്‍ഖറിനെ അഭിനന്ദിയ്ക്കുകയും കുഞ്ഞിനും അമാലിനും സ്‌നേഹം അറിയിക്കുകയും ചെയ്തു. ട്വീറ്റ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുകയും ചെയ്തു.

കാണാന്‍ വരുന്നു

ട്വിറ്ററില്‍ അഭിനന്ദിയ്ക്കുക മാത്രമല്ല, ഇപ്പോഴിതാ ദുല്‍ഖറിന്റെ രാജകുമാരിയെ കാണാനും റാണ എത്തുന്നു. ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദുല്‍ഖറിന്റെ കുഞ്ഞിനെ കാണാനെത്തുന്ന വിവരം റാണ അറിയിച്ചത്. എത്രയും പെട്ടന്ന് കുഞ്ഞിനെ കാണാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു എന്നാണ് റാണ പറഞ്ഞത്.

ദുല്‍ഖറിന്റെ കടുത്ത ആരാധകന്‍

മലയാളത്തിലെ നടന്മാരില്‍ തനിക്കേറ്റവും ഇഷ്ടം ദുല്‍ഖര്‍ സല്‍മാനെയാണെന്ന് അടുത്തിടെയാണ് റാണ വെളിപ്പെടുത്തിയത്. ദുല്‍ഖറിന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ധാരാളം കാണാറുണ്ട് എന്നും റാണ പറഞ്ഞിരുന്നു.

ദുല്‍ഖറിന്റെ രാജകുമാരി

കുഞ്ഞ് ജനിച്ച സന്തോഷ വാര്‍ത്ത ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ആരാധകരെ അറിയിച്ചത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്‌റിയ നസീം, വിക്രം പ്രഭു, ആന്റോ ജോസഫ് തുടങ്ങിയവര്‍ ആശുപത്രയില്‍ ഉണ്ടായിരുന്നു.

English summary
Rana wants to meet up with soon. It is Dulquer Salmaan’s little daughter who was born last Friday. “I would love to see the kid at the soonest,” says Rana.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam