twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതിന്റെ ആവശ്യമില്ല!! ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി, കേസ് ഡിസംബർ 7 ന്

    രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് എംടി വാസുദേവൻ നായർ കോടതിയെ സമീപിച്ചിരുന്നു.

    |

    എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ നൽകണമെന്ന് അവശ്യപ്പെട്ട് എംടി സമർപ്പിച്ച ഹർജിയ്ക്കെതിരെ ശ്രീകുമാർ മേനാൻ ഉന്നയിച്ച ആവശ്യം കോടതി തള്ളി. കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന ആവശ്യമാണ് കോഴിക്കോട് അഡിഷണൽ മുൻസിഫ് കോടതി തള്ളിയിരിക്കുന്നത്. മധ്യസ്ഥതനെ നിയോഗിക്കേണ്ട ആവശ്യമില്ലന്നും കോസുമായി മുന്നോട്ട് തന്നെ പോകുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അടുത്ത മാസം 7 ന് വീണ്ടും കേസ് പരിഗണിക്കും.

    md vasudevan nair

     സ്വാമി ശരണം..!! കറുത്ത വസ്ത്രം ധരിച്ച് മോഹൻലാൽ, താരം ഉദ്ദ്യേശിച്ചത് ഇതോ, ആവേശത്തോടെ ആരാധകർ.. സ്വാമി ശരണം..!! കറുത്ത വസ്ത്രം ധരിച്ച് മോഹൻലാൽ, താരം ഉദ്ദ്യേശിച്ചത് ഇതോ, ആവേശത്തോടെ ആരാധകർ..

    രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് എംടി വാസുദേവൻ നായർ കോടതിയെ സമീപിച്ചിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ ചിത്രം ചെയ്യാൻ സാധിക്കാത്തതിനാൽ തിരക്കഥ തിരിച്ച് നൽകണമെന്നാണ് എംടി ആവശ്യം. കഴിഞ്ഞ നാലു വർഷം മുൻപാണ് എംടി രണ്ടാമൂഴത്തിന്റെ തിരക്കഥ കൈമാറിയത. മൂന്ന് വർഷത്തെ കാരാറിന്റെ അടിസ്ഥാനത്തിലായിരുന്നു തിരക്കഥ നൽകിയത്. ഈ സമയത്തിനുള്ളിൽ ചിത്രം പൂർത്തീകരിക്കാമെന്നായിരുന്നു ശ്രീകുമാരൻ മേനോൻ അന്ന് അറിയിച്ചിരുന്നത്. ഇതിനെ തുടർന്നായിരുന്നു എംടി നിയമ നടപടികൾ സ്വീകരിച്ചത്.

    പൃഥ്വിരാജിനു പിന്നാലെ ഉണ്ണി മുകുന്ദനും വുമൻസ് കോളേജിലേയ്ക്ക്!! ചോക്ലേറ്റ് വീണ്ടും വെളളിത്തിരയിൽ...പൃഥ്വിരാജിനു പിന്നാലെ ഉണ്ണി മുകുന്ദനും വുമൻസ് കോളേജിലേയ്ക്ക്!! ചോക്ലേറ്റ് വീണ്ടും വെളളിത്തിരയിൽ...

    അതേ സമയം എംടിയുമായി ആദ്യം മുതൽ തന്നെ സന്ധി സംഭാഷണത്തിന് ശ്രീകുമാർ മേനാൻ മുൻ കൈ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷവും എംടി കേസുമായി മുന്നോട്ട് പോകുകയായിരുന്നു.

    English summary
    ranadamoozham case court rejects va shrikumar menons demant
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X