റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ രണം സംപ്രേക്ഷണാവകാശം സ്വന്തമാക്കി ടെലിവിഷന്‍ ഭീമന്‍
ഓണത്തിന്റെ തിരക്കുകള്‍ക്ക് ശേഷം തിയറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ് ചിത്രം രണം. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സെപ്തംബര്‍ ആദ്യവാരം പൃഥ്വിരാജ് ചിത്രം റിലീസിനെത്തുകയാണ്. ഊഴം, ആദം ജോണ്‍ എന്നിവയ്ക്ക് പിന്നാലെ സെപ്തംബര്‍ റിലീസായി എത്തുന്ന രണം വിദേശ പശ്ചാത്തലത്തില്‍ നിര്‍മിച്ച സിനിമയാണ്. ഈ വര്‍ഷം തിയറ്ററിലെത്തിയ പൃഥ്വിരാജ്- പാര്‍വ്വതി ചിത്രം മൈ സ്റ്റോറിയും വിദേശ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു.
രണം റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്റെ മിനി സ്‌ക്രീന്‍ സംപ്രേക്ഷണ അവകാശം ചാനല്‍ ഭീമനായ ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. ഏഷ്യാനെറ്റ് എത്ര രൂപയ്ക്കാണ് രണം സ്വന്താമാക്കിയിരിക്കുന്നതെന്ന് സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. നവാഗതനായ നിര്‍മല്‍ സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവരും സുപ്രധാന കഥാപാത്രങ്ങളാകുന്നു.

2016 ജൂലൈ മാസത്തിലായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് രണം പ്രഖ്യാപിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള തന്റെ രണ്ടാമത്തെ ക്രോസ് ഓവര്‍ സിനിമയാണ് രണം എന്നായിരുന്നു പൃഥ്വിരാജ് അന്ന് പ്രഖ്യാപിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെയായിരുന്നു ആദ്യ ചിത്രം. സാങ്കേതിക പ്രശ്‌നങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു.
പൃഥ്വിരാജിന്റെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് മംമ്ത മോഹന്‍ദാസിനെയായിരുന്നു. എന്നാല്‍ കാര്‍ബണ്‍ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന്റെ തിരക്കുകളുമായി ബന്ധപ്പെട്ട് മംമ്ത പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇഷ തല്‍വാര്‍ നായികയായി എത്തുകയായിരുന്നു. ദാമോദര്‍ രത്‌നം എന്ന ശക്തമായ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് തമിഴ് താരം സമ്പത്തിനെയായിരുന്നു. പിന്നീട് ആ കഥാപാത്രമായി റഹ്മാന്‍ എത്തുകയായിരുന്നു.


Click it and Unblock the Notifications











