»   » രണ്‍ബീര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വേഷത്തില്‍

രണ്‍ബീര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വേഷത്തില്‍

Posted By:
Subscribe to Filmibeat Malayalam
Ranbir Kapoor
രണ്‍ബീര്‍ കപൂര്‍ ടിവി ചാനല്‍ റിപ്പോര്‍ട്ടറായെത്തുന്നു, സിനിമയ്ക്ക് വേണ്ടിയല്ല പക്ഷേ സിനിമയുടെ ഡോക്ക്യുമെന്ററിക്ക് വേണ്ടിയാണു താനും. റണ്‍ബീര്‍ കപൂറിന്റെ തന്നെ യേ ജവാനി ഹെ ദീവാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് നിര്‍മ്മിക്കുന്ന ഡോക്യുമെന്റെറിയിലാണ് രണ്‍ബീര്‍ പുതിയ ദൗത്യം പരീക്ഷിക്കുന്നത്. അയന്‍ മുഖര്‍ജി ഒരുക്കിയ യേ ജവാനി ഹെ ദീവാനി പാരീസ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ തുടങ്ങിയ വിവിധ ഇടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ചിത്രീകരണത്തിലെ സാഹസവും രസകരവുമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ഡോക്യുമെന്റെറി സീരീസാണ് ടിവി ചാനലിന്റെ ഉദ്യേശം. ചിത്രത്തിന്റെ ചിത്രീകരണ നിമിഷങ്ങളെ കുറിച്ച് റണ്‍ബീര്‍ ഡോക്യുമെന്ററിയില്‍ പറയും. ഒരാഴ്ച്ചയില്‍ ഒരെപ്പിസോഡ് എന്ന രീതിയില്‍ എട്ട് എപ്പിസോഡുകളായാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.

ഒരുകാലത്ത് ഓഫ് സ്‌ക്രീന്‍ പ്രണയ ജോഡികളായിരുന്ന രണ്‍ബീര്‍ കപൂറും ദീപിക പദുകോണും യേ ജവാനി ഹെ ദീവാനി എന്ന സിനിമയ്ക്ക് വേണ്ടി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നതും ഡോക്യുമെന്ററിക്ക് നിറം നല്‍കുമെന്നാണ് വിശ്വാസം. മാധുരിയുടെ കടുത്ത ആരാധകനായ രണ്‍ബീര്‍ ഘാഗ്ര എന്ന ഗാനരംഗത്തിനു വേണ്ടി ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. നൃത്തരംഗത്തിനിടയില്‍ മാധുരിക്ക് ചുംമ്പനം നല്‍കാന്‍ രണ്‍ബീര്‍ സംവിധായകന് കൈക്കൂലി കൊടുത്തിരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന യേ ജവാനി ഹെ ദീവാനി മെയ് 31ന് തിയേറ്ററുകളിലെത്തും.

English summary
Ranbir Kapoor performing as TV channel reporter in his film Ye javani he divani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam