രണ്‍ബീര്‍ പറഞ്ഞു കത്രീന ഇനി ദീപികയോട് കൂട്ടില്ല
തന്റെ മുന്‍ കാമുകിയായ ദീപികയോട് മിണ്ടരുതെന്ന് കാമുകി കത്രീന കൈഫിന് രണ്‍ബീര്‍ കപൂര്‍ നിര്‍ദ്ദേശം നല്‍കിയതായി ബോളിവുഡില്‍ ഗോസിപ്പ് പരക്കുന്നു. ജഗ്ഗ ജാസൂസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം തമാഷ എന്ന ചിത്രത്തിന്റെ സെറ്റിലാണ് രണ്‍ബീര്‍ ഇപ്പോള്‍. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വരരുതെന്ന് കത്രീനയ്ക്ക് രണ്‍ബീര്‍ നിര്‍ദ്ദേശം നല്‍കിയത്രേ.
തമാഷയുടെ സെറ്റിലെത്തിയാല്‍ ദീപികയും കത്രീനയും കണ്ടുമുട്ടുമെന്നതിനാലാണ് രണ്‍ബീര്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നാണ് ഗോസിപ്പ് പ്രചരിയ്ക്കുന്നത്. രണ്‍ബീറും ദീപികയും ഒന്നിയ്ക്കുന്ന ചിത്രത്തിന്‍രെ സംവിധായകന്‍ ഇംതിയാസ് അലിയാണ്. ഫ്രാന്‍സിലാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിയ്ക്കുക.

തന്റെ പ്രണയത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിയ്ക്കുന്നതിന് വേണ്ടിയാണ് രണ്‍ബീര്‍ കത്രീനയെ ദീപികയുള്ള സെറ്റില്‍ വരുന്നതില്‍ നിന്നും വിലക്കിയത്. എന്നാലും രണ്‍ബീറും-കത്രീനയും പിണക്കത്തിലാകാനുള്ള സാധ്യതകളും ആരാധകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
പഴയ കാമുകിയ്‌ക്കൊപ്പമുള്ള രണ്‍ബീറിന്റെ അഭിനയം പുതിയ പ്രണയത്തെ തകര്‍ക്കുമെന്നാണറിയുന്നത്. എന്തായാലും ഷൂട്ടിംഗ് കഴിയുമ്പോള്‍ രണ്‍ബീറും ദീപികയും അടുക്കുമോ അതോ കത്രീനയോട് കൂടുതല്‍ അടുക്കുമോ എന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications