»   » രണ്ടാമൂഴം തിരക്കഥ പൂര്‍ത്തിയായി, 600 കോടി ചെലവില്‍ നിര്‍മിയ്ക്കും; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

രണ്ടാമൂഴം തിരക്കഥ പൂര്‍ത്തിയായി, 600 കോടി ചെലവില്‍ നിര്‍മിയ്ക്കും; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

വര്‍ഷങ്ങളേറെയായി പറഞ്ഞു കേള്‍ക്കുന്ന ഒരു സിനിമയാണ് രണ്ടാമൂഴം. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിയ്ക്കുമോ മമ്മൂട്ടി ആയിരിയ്ക്കുമോ നായകന്‍ എന്നതായിരുന്നു ആളുകളുടെ 'കണ്‍ഫ്യൂഷന്‍'. ലാലിനെയും മമ്മൂട്ടിയെയും വച്ച് പോസ്റ്ററുകള്‍ വരെ ആരാധകര്‍ പുറത്തിറക്കി.

സൂപ്പര്‍ താരങ്ങളെ വച്ച് സിനിമ ചെയ്യാന്‍ കഴിയില്ല, ചക്രം ഉപേക്ഷിച്ചതും പിന്നീട് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ തോന്നാത്തതിന്റെ കാരണം വെളുപ്പെടുത്തി കമല്‍!


ഇടക്കാലത്ത് രണ്ടാമൂഴം ഹരിഹരനും എംടിയും ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വര്‍ത്തകള്‍ വരെ പ്രചരിച്ചു. എന്നാല്‍ ചിത്രം ഉടന്‍ സംഭവിയ്ക്കും എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു. മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു താരം.


തിരക്കഥ പൂര്‍ത്തിയാക്കി

രണ്ടാമൂഴം ഉടന്‍ യാഥാര്‍ത്ഥ്യമാകും എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ എംടി പൂര്‍ത്തിയാക്കി. പൂര്‍ത്തിയാക്കിയ തിരക്കഥ കഴിഞ്ഞ ദിവസം എംടി തന്നെ ഏല്‍പിച്ചു എന്നും ലാല്‍ പറഞ്ഞു


ഭീമന്‍ ഞാന്‍

മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കാര്യത്തില്‍ പല തര്‍ക്കങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഭീമന്‍ കഥാപാത്രം അവതരിപ്പിയ്ക്കുന്നത് താന്‍ ആണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി


നിര്‍മാണം ചരിത്രമാവും

600 കോടി ബജറ്റില്‍ ഒരുക്കുന്ന രണ്ടാമൂഴം നിര്‍മാണത്തിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ ചരിത്രമാകും. ഇതൊരു ഇന്റര്‍നാഷണല്‍ പ്രൊഡക്ടാണെന്നും മോഹന്‍ലാല്‍ പറയുന്നു


രണ്ട് ഭാഗങ്ങള്‍

രണ്ട് ഭാഗമായിട്ടാണ് രണ്ടാമൂഴം വരുന്നത്. അടുത്ത വര്‍ഷം സിനിമ യാഥാര്‍ത്ഥ്യമാകും എന്നാണ് നടന്‍ അറിയിച്ചിരിയ്ക്കുന്നത്.
English summary
Randamoozham script completed says Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam