»   » മോഹന്‍ലാല്‍ വെളിപ്പെടുത്താത്ത കാര്യം, 600 കോടി ബജറ്റിലെ രണ്ടാംമൂഴം സംവിധാനം ചെയ്യുന്നതാരാണെന്നോ?

മോഹന്‍ലാല്‍ വെളിപ്പെടുത്താത്ത കാര്യം, 600 കോടി ബജറ്റിലെ രണ്ടാംമൂഴം സംവിധാനം ചെയ്യുന്നതാരാണെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam


മോഹന്‍ലാലിന്റെ രണ്ടാംമൂഴത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ഒത്തിരി കാലമായി. ഹരിഹരന്‍ സംവിധാനം ചെയ്യുന്നുവെന്നായിരുന്നു വാര്‍ത്തകളില്‍. അതിനിടെ ചിത്രം ഉപേക്ഷിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ഉടന്‍ തന്നെ യഥാര്‍ത്ഥ്യമാകുമെന്നും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. എന്നാല്‍ ചിത്രം ആര് സംവിധാനം ചെയ്യും എന്നതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നില്ല. എംടിയുടെ തിരക്കഥയില്‍ പരസ്യരംഗത്ത് ശ്രദ്ധേയനായ വിഎസ് ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.


അടുത്ത വര്‍ഷം

അടുത്ത വര്‍ഷം ചിത്രം യഥാര്‍ത്ഥ്യമാകുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. രണ്ടാം ഭാഗമായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.


600 കോടി

600 കോടി രൂപയിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ഇതൊരു ചരിത്ര ബജറ്റാകും.


തിരക്കഥ പൂര്‍ത്തിയായി

ചിത്രത്തിന്റെ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതൊരു ഇന്റര്‍നാഷ്ണല്‍ പ്രോജക്ടാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


കഥാപാത്രങ്ങള്‍

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുന, കന്നടയില്‍ നിന്ന് ശിവ് രാജ്കുമാര്‍, തമിഴില്‍ നിന്ന് വിക്രം, പ്രഭു, ഐശ്വര്യ റായ്, മഞ്ജുവാര്യര്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് സൂചന.


ഹോളിവുഡ് വിദഗ്ധരും

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ ഹോളിവുഡ് വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും. എആര്‍ റഹ്മാന്‍ സംഗീതവും കെയു മോഹനന്‍ ഛായാഗ്രാഹണവും നിര്‍വ്വഹിക്കും.


English summary
Randamoozham will realise next year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X