Just In
- 1 hr ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 2 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 3 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 3 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
ദീപങ്ങൾ സാക്ഷി: കമലാഹാരിസിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് തുളസേന്ദ്രപുരം, ചരിത്രം തിരുത്തി കമല വൈറ്റ് ഹൌസിൽ!!
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രണ്ടാമൂഴത്തിന് ഒാഗസ്റ്റില്‍ തുടക്കമാവും! സുപ്രധാന വെളിപ്പെടുത്തലുമായി ശ്രീകുമാര്‍ മേനോന്! കാണൂ!
പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയായ ഒടിയന് റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 14ന് അത് സംഭവിക്കുകയാണ്. തിയേറ്ററുകളെ വിഴുങ്ങാനായി ഒടിയന് എത്തുകയാണ്. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന അടുത്ത ചിത്രമാണ് രണ്ടാമൂഴമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എംടി വാസുദേവന്‍ നായരായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അടുത്തിടെ ഈ സിനിമയുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല പ്രചരിച്ചത്.
മരണത്തിലൂടെ കരയിപ്പിച്ച താരങ്ങള്‍! 2018 ല്‍ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായ പ്രതിഭകള്‍! കാണൂ!
ഭീമനായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. സംവിധായകനും സംഘവും ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. വ്യവസായ പ്രമുഖനായ ബി ആര് ഷെട്ടിയായിരിക്കും ചിത്രം നിര്‍മ്മിക്കുന്നതെന്നും അറിയിച്ചിരുന്നു. മലയാളം കൂടാതെ മറ്റ് ഭാഷകളിലുമായി ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതമെന്ന പേരുമുണ്ട്. മലയാള പതിപ്പിനാണ് രണ്ടാമൂഴമെന്ന പേര് നല്‍കിയത്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ അടുത്ത ചിത്രത്തിന്രെ തിരക്കഥ തന്നെ ഏല്‍പ്പിച്ച എംടി വാസുദേവന്‍ നായരോട് നന്ദി പറയുന്നുവെന്നും അദ്ദേഹത്തിന് തൃപ്തി വരുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നുമൊക്കെയായിരുന്നു സംവിധായകന് പറഞ്ഞത്. എന്നാല്‍ ഇടയ്ക്ക് വെച്ചാണ് തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എംടി രംഗത്തെത്തിയത്. പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിച്ചുവെന്നും സിനിമ തുടങ്ങുമെന്നുമുള്ള വിവരമാണ് വിഎ ശ്രീകുമാര്‍ മേനോന് പങ്കുവെച്ചത്. കൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

ഓഗസ്റ്റില്‍ തുടങ്ങും
മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമൂഴത്തിന് 2019 ഓഗസ്റ്റില്‍ തുടക്കമാവുമെന്നുള്ള വിവരമാണ് ശ്രീകുമാര്‍ മേനോന് പങ്കുവെച്ചത്. ഭീമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്ര്ശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് സംവിധായകന് വ്യക്തമാക്കിയതോടെ ആരാധകര്‍ സന്തോഷത്തിലാണ്. നേരത്തെ നിരവധി പേര് ഈ സിനിമയുമായി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് യാഥാര്‍ത്ഥ്യമായിരുന്നില്ല. പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു, അതേ അവസ്ഥ തന്നെയായിരിക്കുമോ ഇപ്പോഴത്തേത് എന്നായിരുന്നു ആരാധകരുടെ ചോദ്യം.

തെറ്റിദ്ധാരണകളായിരുന്നു
സിനിമയ്ക്ക് തടസ്സങ്ങളൊന്നുമില്ലെന്നും തടസ്സങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും അതെല്ലാം മാറ്റാന്‍ കഴിയുന്നതായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയുടെ തിരക്കഥ തിരികെ ലഭ്യമാക്കണമെന്നും അഡ്വാന്‍സായി കൈപ്പറ്റിയ തുക തിരികെ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണകളെല്ലാം മാറ്റി 2019 ഓഗസ്റ്റില്‍ അത് തുടങ്ങുമെന്നുമാണ് ശ്രീകുമാര്‍ മേനോന് പറയുന്നത്. ഒടിയന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്.

തിരക്കഥ നേരത്തെ പൂര്‍ത്തിയാക്കി
ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമെന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപനം നടന്നത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ സിനിമ കൂടിയായിരുന്നു ഇത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് വ്യവസായ പ്രമുഖനായ ബി ആര് ഷെട്ടിയാണ്. 1000 കോടിയാണ് സിനിമയ്ക്കായി മുടക്കുന്നതെന്നും ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള ദൃശ്യവിസ്മയമാണ് ചിത്രത്തിനായി ഒരുക്കുന്നതെന്നുമൊക്കെയായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. ഭീമന്റെ കഥയുമായെത്തുന്ന സിനിമയുടെ തിരക്കഥ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം അത് തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു.

എംടിയുടെ പിന്മാറ്റം
സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒരിടയ്ക്ക് പ്രചരിച്ചത്. സിനിമാപ്രേമികളെല്ലാം ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആശങ്കയിലായിരുന്നു. സംവിധായകനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചുവെന്നും തിരക്കഥ തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ടായിരുന്നു എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്.

സമീപനത്തിലെ അതൃപ്തി
സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ സമീപനത്തില്‍ താന്‍ അതൃപ്തനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. നാല് വര്‍ഷം മുന്‍പ് തന്നെ സിനിമയുടെ തിരക്കഥ കൈമാറിയിരുന്നുവെന്നും മൂന്ന് വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാറെന്നും മുന്‍കൂര്‍ വാങ്ങിയ തുക തിരികെ നല്കാന് തയ്യാറാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണം അനിയന്ത്രിതമായി നീണ്ടതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

ഒടിയന് വൈകി
ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു രണ്ടാമൂഴം. മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു സിനിമയിലെ താരങ്ങള്‍. ഒടിയന് ശേഷം ഈ കൂട്ടുകെട്ട് അതേ പോലെ ഒരുമിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടിയന് വൈകിയപ്പോള്‍ അത് രണ്ടാമൂഴത്തെയും ബാധിക്കുകയായിരുന്നു. സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ തുടങ്ങിയെന്ന തരത്തിലുള്ള വാദമാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ നിരത്തിയത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥയാണ് എംടി സംവിധായകന് കൈമാറിയത്. നേരത്തെ മൂന്ന് വര്‍ഷത്തേക്ക് നല്കിയ നീട്ടി നല്‍കിയിരുന്നുവെങ്കിലും ചിത്രീകരണം ആരംഭിച്ചിരുന്നില്ല. നാല് വര്‍ഷം കഴിഞ്ഞിട്ടും സിനിമ തുടങ്ങാതിരുന്നതോടെയാണ് സിനിമയില്‍ നിന്നും പിന്‍വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്.

മോഹന്‍ലാലിന്റെ ഭീമന്
രണ്ടാമൂഴത്തില്‍ ഭീമനായാണ് മോഹന്‍ലാല്‍ എത്തുകയെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിഹാസ പുരുഷനായും ചരിത്ര കഥാപാത്രമായും അസാമാന്യ പ്രകടനം പുറത്തെടുത്തിട്ടുള്ള മോഹന്‍ലാലില്‍ ഭീമനും ഭദ്രമായിരിക്കുമെന്നായിരുന്നു ആരാധകരും വിലയിരുത്തിയത്. അദ്ദേഹത്തിന്റെ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഈ സിനിമ സംഭവിക്കുമെന്നറിഞ്ഞതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍.