'രംഗ് രസിയ'യില്‍ രാജാ രവിവര്‍മ്മയുടെ ആരും കാണാത്ത ജീവിതം

By Meera Balan

ലോക പ്രശസ്ത ചലച്ചിത്ര കാരന്‍ രാജാ രവിവര്‍മ്മയുടെ ജീവിതം ആസ്പദമാക്കി ബോളിവുഡിലും ചലച്ചിത്രമൊരുങ്ങുന്നു. 'രംഗ് രസിയ' എന്ന ബോളിവുഡ് ചിത്രമാണ് രവി വര്‍മ്മയുടെ ജീവിതകഥ പറയുന്നത്. ചിത്രത്തില്‍ രാജാ രവി വര്‍മ്മയായി അഭിനയിക്കുന്നത് കിക്ക് , ഹൈവേ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ രണ്‍ദീപ് ഹൂഡയാണ്.

രവി വര്‍മ്മയാകാന്‍ കാഴ്ചയില്‍ ഒട്ടേറെ മാറ്റങ്ങളാണ് രണ്‍ദീപ് വരുത്തിയിരിയ്ക്കുന്നത്. പ്രശസ്ത സംവിധായകന്‍ കേതന്‍ മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദന സെന്‍ ആണ് ചിത്രത്തില്‍ സുഗന്ധ ഭായ് ആയി വേഷമിടുന്നത്.

Rang Rasiya

ചിത്രത്തിന്റെ ആദ്യ ട്രെയിലറര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കേതന്‍ മേഹ്ത ചിത്രമായതിനാല്‍ രംഗ് രസിയയ്ക്ക് ഏറെ സാധ്യത കല്‍പ്പിയ്ക്കപ്പെടുന്നുണ്ട്. മുന്‍പ് അദ്ദേഹം സംവിധാനം ചെയ്ത മംഗല്‍ പാണ്ഡേ, മിര്‍ച്ച് മസാല എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

പ്രശസ്ത മറാത്തി എഴുത്തുകാരന്‍ രഞ്ജിത്ത് ദേശായി എഴുതിയ രാജാ രവി വര്‍മ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തില്‍ മകര മഞ്ഞ് എന്ന പേരില്‍ ലെനിന്‍ രാജേന്ദ്രന്‍ രാജാരവി വര്‍മ്മയെപ്പറ്റി ചലച്ചിത്രമൊരുക്കിയിരുന്നു.

<center></center>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X