രംഗീല കന്നഡയില്‍ വീണ്ടും നിര്‍മ്മിയ്ക്കുന്നു
ബോളിവുഡില്‍ മൂന്ന് സൂപ്പര്‍ താരങ്ങളുടെ ഉദയത്തിന് സാക്ഷ്യം വഹിച്ച ചിത്രമായിരുന്നു രംഗീല.
വെള്ളിത്തിരയില്‍ ഗ്ലാമറിന് പുതിയ നിര്‍വചനം കൊണ്ടു വന്ന ഊര്‍മ്മിള മണ്ഡോദ്‌കര്‍, സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ, സംഗീതം ഒരുക്കിയ എ.ആര്‍ റഹ്മാന്‍ എന്നിവരുടെയൊക്കെ താരോദയമായിരുന്നു ആ ചിത്രം.
ഇന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും മൊഴിമാറ്റം ചെയ്‌ത് ആ ചിത്രം പുറത്തിറക്കുകയും അവിടെയൊക്കെ വന്‍ വിജയം നേടുകയും ചെയ്‌തു.
കൊച്ചു കുട്ടികളെ പോലും നാണിപ്പിയ്‌ക്കും വിധം പേരിന് വ്‌സ്‌ത്രം ധരിച്ചെത്തിയ ഊര്‍മ്മിളയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ വിജയത്തിന് പിന്നിലുള്ളത്.
രംഗീല പുറത്തിറങ്ങി പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴിതാ കന്നഡയില്‍ രംഗീല വീണ്ടും ചിത്രീകരിയ്‌ക്കാന്‍ ഒരുങ്ങുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ രംഗീല പോലൊരു ചിത്രത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും നായികയാകാന്‍ ഒരു താരമേയുള്ളൂ, വേറാരുമല്ല നമ്മുടെ നമിത തന്നെ.
ഈ വേനല്‍ക്കാലത്തു തന്നെ കന്നഡ രംഗീലയുടെ ഷൂട്ടിംഗ് ആരംഭിയ്‌ക്കും. ചിത്രത്തിലെ ബാക്കി അഭിനേതാക്കളെല്ലാം ഇവിടുത്തെ താരങ്ങള്‍ തന്നെയാണ്. ചിത്രത്തെക്കുറിച്ച് ഏവരുടെയും ആകാംക്ഷ ഒന്നു മാത്രമേയുള്ളൂ.., ഊര്‍മ്മിളയണിഞ്ഞ കൊച്ചുടുപ്പുകള്‍ തന്നെയാകുമോ നമിതയുടെതും?? കാത്തിരുന്നു കാണാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
നമിതയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍
നീലകണ്ഠയിലെ നമിത


Click it and Unblock the Notifications