വരൂ പോകാം,പറക്കാം..റാണിയും പത്മിനിയും പറയുന്നതിങ്ങനെ,പാട്ട് കാണൂ..

By Sruthi K M

വരൂ പോകാം..പറക്കാം.. എന്നു തുടങ്ങുന്ന റാണി പത്മിനിയിലെ ആദ്യ ഗാനം പുറത്തുവിട്ടു. സ്ത്രീത്വത്തിന്റെ പുതിയ കഥകള്‍ പറയാന്‍ എത്തുന്ന റാണി പത്മിനിയെ ഏറെ പ്രതീക്ഷകളോടെയാണ് പ്രോക്ഷകര്‍ കാത്തിരിക്കുന്നത്. അതിനും കാരണമുണ്ട്, മലയാളത്തിലെ പ്രശസ്ത താരങ്ങളായ മഞ്ജുവാര്യരും റിമാ കല്ലിങ്കലും ഒരുമിച്ചെത്തുന്ന ചിത്രമായതു കൊണ്ടുതന്നെ. ആഷിഖ് അബുവാണ് റാണിയെയും പത്മിനിയെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്.

ഇപ്പോള്‍ പുറത്തിറക്കിയ പാട്ടില്‍ മഞ്ജുവിന്റെയും റിമയുടെയും കുട്ടിക്കാലമാണ് വരച്ചു കാട്ടുന്നത്. രണ്ട് കുട്ടികളുടെ കുസൃതികളാണ് പാട്ടിലൂടെ കാണാന്‍ കഴിയുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാലാണ് ഈണം ഇട്ടിരിക്കുന്നത്. ശ്വേത മേനോന്‍, ദേവദുട്ട്,ലോല എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

ranipathmini

ഈ പാട്ടില്‍ എടുത്തു പറയേണ്ടത് ഛായാഗ്രഹണം തന്നെയാണ്. മധു നീലകണ്ഠന്റെ ക്യാമറയില്‍ അതിമനോഹരമായാണ് പാട്ട് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിലൂടെ പ്രശസ്ത നടന്‍ കുഞ്ചനും എത്തുന്നുണ്ട്. എവരും കാത്തിരിക്കുന്ന റാണി പത്മിനി ഒക്ടോബര്‍ 23ന് തിയറ്ററില്‍ എത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X