ഛണ്ഡീഗഡിലെവിടെയാ കുത്തബ് മീനാര്‍ മഞ്ജുവിന്റെ തമാശ കൊള്ളാം, റാണി പത്മിനിയിലെ ഗാനത്തിലൂടെ
മഞ്ജു വാര്യരും റീമ കല്ലിങ്കലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റാണി പത്മിനിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരു മകര നിലവായ് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഒക്ടോബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് മടങ്ങി വന്ന മഞ്ജുവിന്റെ മൂന്നാമത്തെ ചിത്രമാണ് റാണി പത്മിനി. ഗ്യാങ്സ്റ്ററിന് ശേഷം ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അപരിചിതരായ രണ്ട് വ്യക്തികള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്ക് യാത്ര പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചി, ഹമാചല്‍ പ്രദേശ്,ഡല്‍ഹി,ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായി ചിത്രീകരിച്ച റാണി പത്മിനി പ്രേക്ഷകര്‍ക്ക് ഒരു കാഴ്ചയുടെ വിരുന്ന് ഒരുക്കുമെന്ന് തീര്‍ച്ച.
ശ്യാം പുഷ്‌കരനും നവാഗതനായ ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രത്തരിന്റെ തിരക്കഥ ഒരുക്കുന്നത്. ഫോര്‍ട്ട് സിനിമാസിന്റെ ബാനറില്‍ മുഹമ്മദ് അല്‍ത്താഫും വിഎം ഹാരിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഗാനം ആസ്വദിക്കാം.


Click it and Unblock the Notifications











