മഞ്ജു പറയുന്നു, നിങ്ങളാണ് മുന്നോട്ടുള്ള വഴിയിലെ വെളിച്ചം
പ്രേക്ഷകരോട് പറഞ്ഞുകൊണ്ട് മഞ്ജു വാര്യര്‍ ഇന്ന് (20-04-2015) തിരിച്ചുവരവിലെ തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനി എന്ന ചിത്രത്തിലാണ് മഞ്ജു അടുത്തതായി അഭിനയിക്കുന്നത്.
അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് പ്രേക്ഷകരെ അറിയിച്ച് മഞ്ജു പേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു; റാണി പത്മിനി ഇന്ന് ഷൂട്ടിങ് തുടങ്ങുന്നു. രണ്ടാമത്തെ അഭിനയജന്മത്തിലെ മൂന്നാമത്തെ ചിത്രം. പി എം ഹാരിസും അല്‍ത്താഫും ചേര്‍ന്ന് നിര്‍മിക്കുന്ന റാണിപത്മിനിയുടെ സംവിധാനം ആഷിഖ് അബുവാണ്.

നിങ്ങളുടെ പ്രാര്‍ഥനകളും പിന്തുണയും നല്ലവാക്കുകളുമാണ് മുന്നോട്ടുള്ള വഴിയിലെ വെളിച്ചം. അത് എക്കാലവും ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പമാകാനാണ് ആത്മാര്‍ഥമായി ശ്രമിക്കുന്നത്. ഒപ്പം നില്കുന്നതിനുള്ള കടപ്പാട് വാക്കുകളിലൊതുക്കാതെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് റാണി പത്മിനിയിലേക്ക്... എന്നാണ് മഞ്ജുവിന്റെ പോസ്റ്റ്.
റാണി പത്മിനി ഇന്ന് ഷൂട്ടിങ് തുടങ്ങുന്നു. രണ്ടാമത്തെ അഭിനയജന്മത്തിലെ മൂന്നാമത്തെ ചിത്രം. പി.എം.ഹാരിസും അൽത്താഫും ചേർന്ന് ...
Posted by Manju Warrier on Monday, April 20, 2015
സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രമാണ് മഞ്ജുവിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാലും മഞ്ജുവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം കുടുംബ പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ നേടി. രഞ്ജിത്തിന്റെ ലോഹത്തില്‍ മഞ്ജു അതിഥി താരമായി എത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications