രാജീവ് നാഥ് ചിത്രത്തില്‍ നാടന്‍ മര്‍മ്മാണി വിദഗ്ദനായി രണ്‍ജി പണിക്കര്‍!

അമേരിക്ക പ്രധാന ലൊക്കേഷനാകുന്ന രാജീവ് നാഥ് ചിത്രം അനിയന്‍കുഞ്ഞും തന്നാലയത് ചിത്രീകരണം പൂര്‍ത്തിയായി. രാജീവ് നാഥിന്റെ കഥയ്ക്ക് വിനു എബ്രഹാം തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, കിന്‍ ആന്‍ (കിഷോര്‍) എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. തിരുവനന്തപുരമാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍.

പാലയിലെ പൈക എന്ന ഗ്രാമത്തിലുളള പാപ്പിച്ചായന്‍ അറിയപ്പെടുന്ന നാടന്‍ മര്‍മാണി ചികിത്സകനാണ്. പാപ്പിച്ചായന്റെ അനന്തിരവനാണ് അനിയന്‍കുഞ്ഞ്. പാലായില്‍ ലോക്കല്‍ രാഷ്ട്രീയം കളിച്ച് ജീവിതം ആഘോഷമാക്കുന്ന കഥാപാത്രമാണ് അനിയന്‍കുഞ്ഞ്. മര്‍മ്മചികിത്സയും കളരിയുമെല്ലാം പ്രധാന വിഷയമാകുന്ന ചിത്രം പാപ്പിച്ചായനും അനിയന്‍കുഞ്ഞും തമ്മിലുള്ള രസകരമായ ബന്ധം വരച്ചുകാട്ടുന്നു.

ranji

ഒരു ഘട്ടത്തില്‍ അമേരിക്കയിലുള്ള സഹോദരിമാരുടെ അടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തില്‍ യാദൃശ്ചികമായി ഇടപെടുന്നതിലൂടെ അയാളുടെ ജീവിതത്തിലും സ്വഭാവത്തിലുമുണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. രണ്‍ജി പണിക്കര്‍ പാപ്പിച്ചായനായും കിആന്‍ (കിഷോര്‍) അനിയന്‍കുഞ്ഞായും എത്തുന്നു. നന്ദു, ഇന്ദ്രന്‍സ്, അഭിരാമി, ഗീത, മാതു, ഭാഗ്യലക്ഷ്മി, സുനിത, ജോസ്‌കുട്ടി, നസ്രത്ത്, ആല്‍ബര്‍ട്ട് അലക്‌സ്, അച്ചു എന്നിവരും വേഷമിടുന്നു. സെന്‍ പ്രോഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ഫോര്‍ ദ പീപ്പിള്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ സലില്‍ ശങ്കരനാണ് ചിത്രം നിര്‍മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X