twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എങ്ങനെയാകും മഹാപ്രളയത്തെ നേരിട്ടിട്ടുണ്ടാവുക? ജയരാജിന്റെ രൗദ്രം ഉടന്‍ തിയറ്ററുകളിലേക്ക് എത്തുന്നു

    |

    2018 ല്‍ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയം കേരളത്തെ ഒട്ടാകെ ഞെട്ടിച്ചിരുന്നു. ദിവസങ്ങളോളം പെയ്ത പേമാരി മലയാളികളെ ദുരിതത്തിലാക്കി. ഇപ്പോഴിതാ പ്രളയത്തെ ആസ്പദമാക്കി ജയരാജിന്റെ സംവിധാനത്തില്‍ സിനിമ വരികയാണ്. രൗദ്രം എന്ന്‌ല പേരിട്ടിരിക്കുന്ന സിനിമയ്ക്ക് ജയരാജ് തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നതും.

    രഞ്ജി പണിക്കരും കെപിഎസി ലളിതയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ രൗദ്രം റിലീസിനെത്തുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജി പണിക്കര്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് താരം മനസ് തുറന്നത്.

    ranji-panicker-roudram

    രഞ്ജി പണിക്കരുടെ വാക്കുകളിലേക്ക്...

    ജയരാജിന്റെ രൗദ്രം 2018ല്‍ ഞാന്‍ എത്തുന്നത് നാരായണനായാണ്. ബൗദ്ധികമായി ഏറെ ഉന്നതിയിലായിരുന്ന ഒരു ഭൂതകാലത്തിനും ചെറിയ കുട്ടികള്‍ക്ക് വേണ്ടുന്നതിലേറെ ശ്രദ്ധ ആവശ്യമുള്ള വര്‍ത്തമാനകാലത്തിനും ഇടയിലെവിടെയോ കുടുങ്ങിക്കിടക്കുകയാണ് നാരായണന്റെ മനസ്. ശരീരം നേരിടുന്ന പ്രായത്തിന്റേതായും അല്ലാത്തതുമായ പരിമിതികളുമുണ്ട്.

    കെട്ടിപ്പിടിച്ച് കിടക്കുന്ന മത്സരാര്‍ഥികള്‍! ബിഗ് ബോസ് ലൗ ജിഹാദെന്ന് ആരോപണം, സത്യാവസ്ഥ ഇങ്ങനെകെട്ടിപ്പിടിച്ച് കിടക്കുന്ന മത്സരാര്‍ഥികള്‍! ബിഗ് ബോസ് ലൗ ജിഹാദെന്ന് ആരോപണം, സത്യാവസ്ഥ ഇങ്ങനെ

    വിശപ്പോ മറ്റ് അസ്വസ്ഥതകളോ നേരിടുമ്പോഴും ഓര്‍മ്മകളുടെ അലോസരം ഉണ്ടാകുമ്പോഴും നാരായണന്‍ ഭാര്യ മേരിക്കുട്ടിയെ അന്വേഷിക്കും. അല്ലാത്തപ്പോഴൊക്കെ സംഗീതം മാത്രമാണ് അയാള്‍ക്ക് വേണ്ടത്. അങ്ങനെയൊരാള്‍ എങ്ങനെയാകും മഹാപ്രളയത്തെ നേരിട്ടിട്ടുണ്ടാവുക എന്നത് അവതരിപ്പിക്കുക അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. രൗദ്രം 2018 ആ ശ്രമത്തിന്റെ കൂടി ഫലമാണ്. ഒക്റ്റോബര്‍ 18ന് റിലീസിനെത്തുന്ന ചിത്രത്തിനും നാരായണനും നിങ്ങളുടെ ഏവരുടെയും പിന്തുണ ഉറപ്പായും ഉണ്ടാവണം

    English summary
    Ranji Panicker Ralks About Movie Roudram Release On October 18
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X