രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ വിവാഹിതനായി! പ്രതിശ്രുത വധുവിനൊപ്പം താരപുത്രന്റെ വിവാഹ ചിത്രങ്ങള്‍

2020 ന്റെ തുടക്കത്തില്‍ ഒരുപാട് താരങ്ങളും താരപുത്രി, പുത്രന്മാരുമെല്ലാം വിവാഹിതരായിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപകമായതോടെ പല വിവാങ്ങളും മാറ്റി വെക്കേണ്ടിയും വന്നു. എന്നാല്‍ ചിലര്‍ നേരത്തെ തീരുമാനിച്ചിരുന്നത് പ്രകാരം അതേ ദിവസം തന്നെ വിവാഹിതരായി. ഇപ്പോഴിതാ അത്തരമൊരു താരവിവാഹ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

നടനും നിര്‍മാതാവും സംവിധായകനുമായ രഞ്ജി പണിക്കരിന്റെ മകന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. നേരത്തെ താരപുത്രന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖരും ആശംസകള്‍ അറിയിച്ച് എത്തി കൊണ്ടിരിക്കുകയാണ്.

നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി

നടന്‍ രഞ്ജി പണിക്കരുടെയും അനീറ്റയുടെയും മകന്‍ നിഖിലാണ് ഇന്ന് വിവാഹിതനായിരിക്കുന്നത്. ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയില്‍ തെക്കേതില്‍ മായ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടൈയും മകള്‍ മേഖ ശ്രീകുമാറാണ് (മിനു) വധു. ആറന്മുള ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായൊരു ചടങ്ങിലാണ് നിഖില്‍ മേഘയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

 നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി

കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടായിരുന്നു വിവാഹം. മുണ്ടും ഷര്‍ട്ടും ധരിച്ച് നിഖിലെത്തിയപ്പോള്‍ ചുവപ്പ് നിറമുള്ള സാരിയില്‍ നിറയെ ആഭരണങ്ങളൊക്കെ ധരിച്ചാണ് മേഘ എത്തിയത്. വിവാഹശേഷം നവതാരദമ്പതികളുടെ നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. മകനും മരുമകള്‍ക്കുമൊപ്പം നില്‍ക്കുന്ന രഞ്ജി പണിക്കരുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി

ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രമുഖരാണ് നിഖിലിനും മേഘയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. അപ്പു എന്ന നിഖില്‍ രഞ്ജി പണിക്കര്‍ക്കും മീനു (മേഖ ശ്രീകുമാര്‍) ന് വിവാഹ മംഗളാശംസകള്‍ എന്ന് അറിയിച്ച് കൊണ്ട് സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനും എത്തിയിരുന്നു.

നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി

രഞ്ജി പണിക്കരെ പോലെ തന്നെ മക്കളും സിനിമയിലേക്ക് എത്തിയിരുന്നു. നടനും ചലച്ചിത്ര പ്രവര്‍ത്തകനുമാണ് നിഖില്‍. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെയാണ് നിഖില്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയായി രഞ്ജി പണിക്കരും അഭിനയിക്കുന്നുണ്ട്. ഹൈദരാലിയുടെ ചെറുപ്പകാലമാണ് നിഖില്‍ അവതരിപ്പിക്കുന്നത്. നിഖിലിന്റെ ഇരട്ട സഹോദന്‍ നിഥിന്‍ രഞ്ജി പണിക്കര്‍ കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയിരുന്നു. സഹോദരനൊപ്പം കസബയിലും തോപ്പില്‍ ജോപ്പന്‍, വൈറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു നിഖില്‍.

നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് താരപത്‌നി വേര്‍പിരിയുന്നത്. കേരള യൂണിവേഴ്‌സിറ്റിയില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു അനിതയും രഞ്ജി പണിക്കരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X