ഷാജി-രഞ്ജിത്ത്-രഞ്ജിപണിക്കര്‍ ചിത്രം രാഷ്ട്രമല്ല

By Nirmal Balakrishnan

ഷാജി കൈലാസും രഞ്ജി പണിക്കരും ചേരുമ്പോള്‍ അതൊരു ഇടിവെട്ട് രാഷ്ട്രീയ സിനിമയായിരിക്കുമെന്ന് മലയാളികള്‍ക്കുറപ്പാണ്. ഇവര്‍ക്കൊപ്പം രഞ്ജിത്തും കൂടി ചേരുമ്പോഴോ.. പിന്നെ പറയേണ്ടി വരില്ല. എന്നാല്‍ ഷാജി കൈലാസ്- രഞ്ജിപണിക്കര്‍- രഞ്ജിത്ത് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഒരിക്കലും രാഷ്ട്രീയ സിനിമയായിരിക്കില്ലെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. പൊളിട്ടിക്കല്‍ സബ്ജക്ടറ്റ ഇപ്പോള്‍ ആലോചിച്ചിരിക്കുന്നത്. ലോഹം കഴിഞ്ഞ് രഞ്ജിത്ത് ഫ്രീ ആയാല്‍ ഈ സിനിമയിലേക്കു കടക്കുമെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു.

തിരക്കഥാരചനയും സംവിധാനവുമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് രഞ്ജി പണിക്കര്‍ അഭിനയത്തിലേക്കു തിരിഞ്ഞത്. അതോടെ അഭിനയത്തില്‍ തിരക്കോടു തിരക്കായി. എന്നാല്‍ തന്നിലെ എഴുതുക്കാരന്‍ നശിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ വര്‍ഷം തീര്‍ച്ചയായും സ്വന്തം ചിത്രം സംവിധാനം ചെയ്യും. എഴുതാന്‍ പ്രചോദിപ്പിക്കുന്ന ഒത്തിരി വിഷയങ്ങള്‍ ഇവിടെയുണ്ട്. എഴുതാനിരിക്കുക എന്നതു മാത്രമേ ഇനി നടക്കേണ്ടതുള്ളൂ. ഈ വര്‍ഷം തന്നെ എഴുത്തിന്റെ തിരക്കിലേക്കു മടങ്ങി വരും.

shaji-kailas-renji-renjith

രഞ്ജി പണിക്കരുടെ മകന്‍ നിഥിനും സംവിധാന രംഗത്തേക്കു വരികയാണ്. മകന്റെ തിരക്കഥ വായിച്ച് ചില അഭിപ്രായങ്ങള്‍ പറഞ്ഞു. ആ സിനിമയില്‍ ഇടപെടാന്‍ താനിതുവരെ ശ്രമിച്ചിട്ടില്ല. അത് നിഥിന്റെ സിനിമയാണ്. തന്റെ ട്രാക്കിലല്ല മകന്‍ സഞ്ചരിക്കുന്നതെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. അവന്റെ ചിത്രത്തില്‍ തനിക്കൊരു വേഷം പോലുമില്ലെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.

താനൊരു സിനിമക്കാരനായതുകൊണ്ടാണു മകനും സിനിക്കാരനായത്. അവരൊരു സിനിമക്കാരനല്ലാതാകാനാണു പ്രയാസം. തന്റെ സിനിമകള്‍ മകനെയും സ്വാധീനിച്ചിരിക്കാമെന്ന് രഞ്ജി പണിക്കര്‍ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X