twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രചരണം നടത്തുന്നത് പണിയില്ലാത്തവര്‍: രഞ്ജിനി

    By Lakshmi
    |

    എയര്‍പോര്‍ട്ട് സംഭവത്തിന്റെ പേരില്‍ തന്നെ ഫേസ്ബുക്കിലും മറ്റും അപമാനിയ്ക്കാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ പണിയില്ലാതിരിക്കുന്നവരാണെന്ന് രഞ്ജിനി ഹരിദാസ്.

    കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയിലാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. ചില ഫേസ്ബുക്ക് അംഗങ്ങള്‍ തനിയ്‌ക്കെതിരെ നിരന്തരമായി പലകാര്യങ്ങളും പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ രഞ്ജിനി ഈ അംഗങ്ങളുടെ പ്രൊഫൈല്‍ പേരുകളും വ്യക്തമാക്കിയിട്ടുണ്ട്.

    എയര്‍പോര്‍ട്ടില്‍ തന്നെ അപമാനിച്ച പ്രവാസിയായ ബിനോയിയ്ക്ക് ഒരുപക്ഷേ സ്വന്തം വീട്ടിലുള്ളവരെ തെറിവിളിയ്ക്കന്നയാളായിരിക്കുമെന്നും അതല്ലെങ്കില്‍ തന്നെപ്പോലുള്ള പെണ്‍കുട്ടികളെ ഇഷ്ടപ്പെടാത്തയാളായിരിക്കും അയാളെന്നും രഞ്ജിനി പറഞ്ഞിട്ടുണ്ട്.

    ഇന്റര്‍നെറ്റ് പോലുള്ള നവീനആശയവിനിമയ മാധ്യമങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് വല്ലാതെ കടന്നുകയറുന്നുണ്ടെന്നും തന്റെ പേരില്‍ ഫേസ്ബുക്കിലും മറ്റും ഒട്ടേറെ വ്യാജപ്രൊഫൈലുകളുണ്ടെന്നും രഞ്ജിനി പറയുന്നു. ഇതൊക്കെയാണെങ്കിലും മലയാളികളില്‍ കൂടുതല്‍പ്പേരും തന്നോട് സ്‌നേഹമുള്ളവരാണെന്നും ഫേസ്ബുക്കിലും മറ്റും കാണുന്ന വളരെ കുറച്ച് പേര്‍മാത്രമാണ് തനിയ്‌ക്കെതിരെ ഗൂഡ അജണ്ടകള്‍ വച്ച് പെരുമാറുന്നതെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു

    ജനനം

    രഞ്ജിനി ഹരിദാസ്

    1980 ഏപ്രില്‍ 23ന് കൊച്ചിയിലാണ് രഞ്ജിനി ജനിച്ചത്

    മിസ് കേരള

    രഞ്ജിനി ഹരിദാസ്

    2000ലെ മിസ് ഇന്ത്യയായിരുന്നു രഞ്ജിനി

    ഐഡിയാ സ്റ്റാര്‍ സിംഗര്‍

    രഞ്ജിനി ഹരിദാസ്


    2007ല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരകയായത് കരിയറില്‍ വഴിത്തിരിവായി.

    വിദ്യാഭ്യാസം

    രഞ്ജിനി ഹരിദാസ്

    സെന്റ് തെരേസാസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ബ്രിട്ടനില്‍ നിന്നും എംബിഎ നേടിയിട്ടുണ്ട്.

    ചൈനാ ടൗണ്‍

    രഞ്ജിനി ഹരിദാസ്

    ഈ ചിത്രത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരകയായി തന്നെ രഞ്ജിനി അഭിനയിച്ചു

    തല്‍സമയം ഒരു പെണ്‍കുട്ടി

    രഞ്ജിനി ഹരിദാസ്

    നിത്യാമേനോനും ഉണ്ണി മുകുന്ദനും അഭിനയിച്ച ഈ ചിത്രത്തില്‍ രഞ്ജിനി അവതാരികയുടെ റോളിലെത്തി

    എന്‍ട്രി

    രഞ്ജിനി ഹരിദാസ്

    നായികയായി രഞ്ജിനിയുടെ തുടക്കം എന്‍ട്രി എന്ന ചിത്രത്തിലൂടെയായിരുന്നു. എസിപി ശ്രേയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

    ഒറ്റ ഒരുത്തിയും ശരിയല്ല

    രഞ്ജിനി ഹരിദാസ്

    രഞ്ജിനി നായികയായ രണ്ടാമത്തെ ചിത്രമാണിത്. പ്രവീണ്‍ അനിദില്‍ ആണ് നായകന്‍.

    വാട്ട്‌സ് ദ എഫ്

    രഞ്ജിനി ഹരിദാസ്

    രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സുപ്രധാനമായ റോളില്‍ രഞ്ജിനി അഭിനയിക്കുന്നുണ്ട്.

    സ്ത്രീകളെ വെറുക്കുന്ന നായകന്‍

    രഞ്ജിനി ഹരിദാസ്

    ശ്യാം-പ്രവീണാണ് നായകന്‍. നീകൊഞാച എന്ന ചിത്രത്തിലെ പ്രവീണ്‍ തന്നെയാണ് സ്ത്രീകളെ വെറുക്കുന്ന മാത്യു എന്ന ടാക്‌സി ഡ്രൈവറുടെ റോളിലെത്തുന്നത്.

    സ്ത്രീകള്‍ പറ്റിയ്ക്കും

    രഞ്ജിനി ഹരിദാസ്

    ഒറ്റ ഒരുത്തിയും ശരിയല്ല എന്നത്, സ്ത്രീകളാല്‍ കബളിപ്പിക്കപ്പെട്ട പുരുഷന്മാരുടെ കഥയാണ്.

    തകര ബാന്‍ഡ്

    രഞ്ജിനി ഹരിദാസ്

    ഒറ്റ ഒരുത്തിയും ശരിയല്ലെന്ന ചിത്രത്തില്‍ പ്രശസ്തമായ തകര ബാന്‍ഡിന്റെ രണ്ടു പാട്ടുണ്ട്.

    വിഷ്ണു വിജയന്‍

    രഞ്ജിനി ഹരിദാസ്

    ഒറ്റ ഒരുത്തിയും ശരിയല്ലെന്ന ചിത്രം നിര്‍മ്മിക്കുന്നത് വിഷ്ണു വിജയനാണ്.

    ഒരു വടക്കന്‍ വീരഗാഥ

    രഞ്ജിനി ഹരിദാസ്

    വടക്കന്‍ വീരഗാഥയിലെ മമ്മുട്ടി ഡയലോഗാണ് ഒറ്റ ഒരുത്തിയും ശരിയല്ലെന്ന ചിത്രത്തിന്റെ ടീസറായി ആദ്യം പുറത്തിറങ്ങിയത്. നീയടക്കമുള്ള പെണ്‍വര്‍ഗം എന്നു തുടങ്ങുന്ന എന്ന ഡയലോഗാണിത്.

    രഞ്ജിനിയുടെ വ്യത്യസ്ത ഭാവങ്ങള്‍

    രഞ്ജിനി ഹരിദാസ്

    എന്‍ട്രി എന്ന ചിത്രത്തെ അപേക്ഷിച്ച് കൂടുതല്‍ അഭിനയ സാധ്യതയുള്ള റോളാണ് ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രം രഞ്ജിനിക്ക് സമ്മാനിക്കുന്നത്.

    <center><center><iframe width="600" height="450" src="http://www.youtube.com/embed/z9e3wNfP4hw" frameborder="0" allowfullscreen></iframe></center></center>

    English summary
    Actress, Anchor Ranjini Haridas said that the expatriates who are attacking her on Facebook does,nt have any jobe, and she also said that she would not change her attitude
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X