»   » 'ചിത്രം' നായിക രഞ്ജിനി വീണ്ടും ലാലിനൊപ്പം

'ചിത്രം' നായിക രഞ്ജിനി വീണ്ടും ലാലിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Renjini
നടിമാര്‍ വിവാഹിതരായി പോകുന്നതും ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതും ഇപ്പോള്‍ സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞു. ചിലരുടെ രണ്ടാം വരവ് വലിയ വാര്‍ത്തയായി മാറുമ്പോള്‍ ചിലരുടേത് അത്ര ശ്രദ്ധിക്കപ്പെടാറില്ല. അടുത്തകാലത്ത് തിരിച്ചുവരവിന്റെ പേരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നടി മഞ്ജു വാര്യരാണ്. ഇപ്പോഴിതാ മലയാളികളുടെ മറ്റൊരു പ്രിയതാരം കൂടി സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്.

ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിനുള്‍പ്പെടെയുള്ള നടന്മാരുടെ നായികയായി വിവിധ ചിത്രങ്ങളില്‍ അഭിനയിച്ച രഞ്ജിനിയാണ് തിരിച്ചെത്തുന്നത്. ചിത്രമെന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് രഞ്ജിനി. സിംഗപ്പൂരുകാരിയായ രഞ്ജിനി കുറച്ചുനാളായി കേരളത്തില്‍ തിരിച്ചെത്തിയെങ്കിലും ഇതുവരെ സിനിമയിലേയ്‌ക്കൊരു രണ്ടാവരവിന് ശ്രമിച്ചിരുന്നില്ല. കുടുംബജീവിതത്തിന്റെയും ബിസിനസിന്റെയും തിരക്കുകളില്‍ നിന്നും ഒടുക്കം രഞ്ജിനിയും വെള്ളിത്തിരയില്‍ തിരിച്ചെത്തുകയാണ്.

മോഹന്‍ലാലുമായി മികച്ച കെമിസ്ട്രി പങ്കിടുന്ന നായികയെന്ന പേര് നേരത്തേ തന്നെ നേടിയ താരമാണ് രഞ്ജിനി. രഞ്ജിനിയുടെ തിരിച്ചുവരവും ലാലിനൊപ്പം തന്നെ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കൂതറയെന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി തിരിച്ചെത്തുന്നത്. കൂതറയുടെ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത രഞ്ജിനിയുടെ ചില ഷോട്ടുകള്‍ ചിത്രീകരിച്ചുകഴിഞ്ഞു. 23വര്‍ഷം കഴിഞ്ഞാണ് സ്റ്റാര്‍ട്ട്, ആക്ഷന്‍ ബഹളങ്ങളിലേയ്ക്ക് രഞ്ജിനി വീണ്ടുമെത്തുന്നത്.

ഇത്രയും കാലം കഴിഞ്ഞ് താന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നുവെന്നകാര്യം ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷാഹുല്‍ ഹമീത് മരിക്കാര്‍ക്ക് താന്‍ നന്ദി പറയുകയാണെന്നും രഞ്ജിനി പറയുന്നു.

കേരളത്തില്‍ തിരിച്ചെത്തിയശേഷം സിനിമയിലേയ്ക്ക് ഏറെ ക്ഷണങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ കാമ്പുള്ള വേഷങ്ങള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ കഥ പറഞ്ഞപ്പോള്‍ത്തന്നെ എനിയ്ക്ക് അതിഷ്ടമായി. എന്റെ റോളും മികച്ചതാണ്. ചിത്രത്തില്‍ ഞാന്‍ നായികയല്ല പക്ഷേ എന്റെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. മാത്രമല്ല ചിത്രത്തിന്റെ അണിയറക്കാരെല്ലാം യുവാക്കളാണ്. അതിന്റേതായ പുതുമ വിഷയത്തിലും മറ്റും കാണുന്നുമുണ്ട്. കൂതറയിലൂടെ മോഹന്‍ലാലിനൊപ്പം വീണ്ടുമെത്തുന്നതില്‍ ഏറെ സന്തോഷമുണ്ട്- രഞ്ജിനി പറയുന്നു.

English summary
Sreenath Rajendran's Koothara' will be the reuniting film of 'Chitram' fame Ranjini.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam