»   » ജഗതിക്കെതിരെ രഞ്ജിനി ഫാന്‍സ്

ജഗതിക്കെതിരെ രഞ്ജിനി ഫാന്‍സ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/ranjini-fans-attack-jagathy-2-aid0032.html">Next »</a></li></ul>
Ranjini Haridas-Jagathy
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഓണ്‍ലൈനിലെ ആഗോളമലയാളിയുടെ പ്രധാനചര്‍ച്ചാവിഷയം രഞ്ജിനിയും ജഗതിയും തമ്മിലുള്ള വാക്‌പോരിനെപ്പറ്റിയാണ്. ലണ്ടനിലും ന്യൂയോര്‍ക്കിലും ദുബയിലും ഇങ്ങ് കൊച്ചിയിലുമൊക്കെയിരുന്ന് അവര്‍ ജഗതി പറഞ്ഞതും രഞ്ജിനി മറുപടി പറഞ്ഞതുമെല്ലാം ആവേശപൂര്‍വം ചര്‍ച്ച ചെയ്യുകയും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.

ബ്ലോഗിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിലുമെല്ലാം സംഭവത്തിന് നല്ല കവറേജാണ് കിട്ടിയത്. നെറ്റിസെന്‍സല്ലാത്ത മല്ലൂസ് ഇത് ചര്‍ച്ച ചെയ്യുന്നില്ലായെന്നല്ല പറയുന്നത്. എന്നാലും നെറ്റിലെ ഡിസ്‌ക്കഷനാണ് ലേശം ചൂട് കൂടുതലെന്ന് പറയേണ്ടിവരും. ഇത് സംബന്ധിച്ചുള്ള ബ്ലോഗ് പോസ്റ്റുകള്‍ പോലും ഇമെയിലുകളായി നെറ്റില്‍ പറന്നുനടക്കുന്നുണ്ട്. വാര്‍ത്തകള്‍ക്ക് താഴെ വരുന്ന കമന്റുകളും സംഭവത്തിന്റെ ചൂട് വെളിപ്പെടുത്തുന്നുണ്ട്.

ഏഷ്യാനെറ്റിന്റെ മഞ്ച് ജൂനിയര്‍ സ്റ്റാര്‍ സിങറിന്റെ ഫൈനലിനിടെ ജഗതി രഞ്ജിനിയെ വലിച്ചുകീറി ഒട്ടിച്ചുവെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. പതിറ്റാണ്ടുകളായി വെല്ലുവിളികളേതുമില്ലാതെ സിനിമയില്‍ തുടരുന്ന ജഗതിയുടെ നടപടികളെ അഭിനന്ദിയ്ക്കാനും വലിയൊരു വിഭാഗമാളുകളുണ്ട്. രഞ്ജിനിയുടെ അവതാരകശൈലിയെ ശക്തമായി എതിര്‍ക്കുന്നവരാണ് ഈ അഭിനയസാമ്രാട്ടിന് പിന്നില്‍ അണിനിരക്കുന്നത്.

അതേസമയം, മിനി സ്‌ക്രീനില്‍ ഏതാനും വര്‍ഷങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള രഞ്ജിനിയ്ക്ക് കിട്ടുന്ന പിന്തുണ ആരെയും അമ്പരിപ്പിയ്ക്കുന്നതാണ്. മിസ്റ്റര്‍ മൂണെന്ന അഭിസംബോധനയോടെ ജഗതിയ്ക്കുള്ള മറുപടിയെന്നോണം ഡെക്കാന്‍ ക്രോണിക്കിളില്‍ വന്ന രഞ്ജിനിയുടെ പ്രതികരണത്തെ പിന്തുണയ്ക്കുന്നവര്‍ ജഗതിയുടെ നടപടിയെ നിശിതമായി വിമര്‍ശിയ്ക്കുന്നുണ്ട്. ബ്ലോഗുകളിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയുമാണ് രഞ്ജിനി ഫാന്‍സുകാര്‍ ജഗതിക്കെതിരെ തിരിഞ്ഞിരിയ്ക്കുന്നത്.
അടുത്തപേജില്‍
ജഗതിയ്ക്ക് ധാര്‍മിക അവകാശമില്ല

<ul id="pagination-digg"><li class="next"><a href="/news/ranjini-fans-attack-jagathy-2-aid0032.html">Next »</a></li></ul>
English summary
For the past few days Malayalees all over the world had one thing to talk about and that was Jagathy’s criticism on television anchor Ranjini Haridas. However fans of Ms. Haridas has come out, proclaiming complete support for her

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam